Skip to main content

മലിക് അശ്‌റഫ് ഖലീല്‍

അശ്‌റഫ് സ്വലാഹുദ്ദീന്‍ ഖലീലുബ്‌നു ഖലാവൂന്‍ മാലിക് അല്‍ മന്‍സൂറിന്റെ മകനാണ്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് ക്രി. 1290ല്‍ സുല്‍ത്താനായി.

കുരിശുയോദ്ധാക്കളില്‍ നിന്നും അക്കാ നഗരം പിടിക്കാനുള്ള യത്‌നത്തിനിടെയായിരുന്നു പിതാവ് മന്‍സൂറിന്റെ മരണം. ആ യത്‌നം പൂര്‍ത്തിയാക്കുകയും അക്കാ നഗരം സാമ്രാജ്യത്തോട് ചേര്‍ക്കുകയും ചെയ്താണ് അശ്‌റഫ് ഭരണംതുടങ്ങിയത്.

മുസ്‌ലിം രാജ്യങ്ങളിലേക്കുള്ള റോമന്‍ ആക്രമണ കേന്ദ്രമായിരുന്നു ബൈസന്ത്യന്‍ അതിര്‍ത്തിയിലെ കോട്ട. അതും അധീനപ്പെടുത്തി അദ്ദേഹം.

മുസ്‌ലിം ഖിലാഫത്തിനെ തരിപ്പണമാക്കി ബഗ്ദാദ് വാഴുന്ന മംഗോളിയരെ തുരത്താനും അശ്‌റഫി സൈനിക സന്നാഹം നടത്തി. എന്നാല്‍ അതാരംഭിക്കും മുമ്പ് ക്രി. 1293ല്‍ (ഹി. 693) അദ്ദേഹം വധിക്കപ്പെട്ടു.

മൂന്നുവര്‍ഷം മാത്രമാണ് ഭരിച്ചതെങ്കിലും മുസ്‌ലിം പ്രദേശങ്ങളില്‍ നിന്ന് യൂറോപ്യന്‍ ശക്തികളെ തുടച്ചു നീക്കാന്‍ അശ്‌റഫ് ഖലീലിന് കഴിഞ്ഞു.

Feedback
  • Friday Apr 4, 2025
  • Shawwal 5 1446