Skip to main content

അബ്ദുറഹ്മാന്റെ സംഭാവനകള്‍

33 വര്‍ഷമാണ് അബ്ദുറഹ്മാന്‍ സ്‌പെയിന്‍ ഭരിച്ചത്. ആദ്യം തന്നെ കൊര്‍ദോവയില്‍ അദ്ദേഹം ഒരു പള്ളി പണി കഴിച്ചു. ജാമിഅ് ഖുര്‍തുബ എന്ന പേരില്‍ അത് പ്രസിദ്ധമായി. (ഇത് പിന്നീട് ക്രൈസ്തവ ദേവാലയമാക്കി മാറ്റി, ഫെര്‍ഡിനന്റ് മൂന്നാമന്‍).

ഭരണത്തിന്റെ മികവുകാട്ടി സ്‌പെയിനിന് ശാന്തിയുടെയും സ്വസ്ഥതയുടെയും ദിനങ്ങള്‍ സമ്മാനിച്ചു അബ്ദുറഹ്്മാന്‍. ഇതിനിടയിലാണ് ക്രി. 778ല്‍ ഫ്രാന്‍സിലെ ചാര്‍ലിമിന്‍ സ്‌പെയിനിനെ അക്രമിച്ചത്. മുസ്‌ലിം ഭരണത്തെ തകര്‍ക്കലാണ് ലക്ഷ്യം. 

സറാഗോസയില്‍ വെച്ച് ഹുസൈനുസ് അന്‍സാരിയുടെ നേതൃത്വത്തിലുള്ള സൈന്യം ചാര്‍ലിമിനെ നേരിട്ടു. കനത്ത നഷ്ടങ്ങളോടെ ഫ്രാന്‍സ് പിന്തിരിഞ്ഞോടി.

തലസ്ഥാന നഗരിയായ കൊര്‍ദോവയെ യൂറോപ്പിലെ പൂങ്കാവനമാക്കി മാറ്റിയത് അബ്ദുറഹ്മാനാണ്. മുസ്‌ലിംകളുടെ അഭിമാനമായി അന്തലൂസിനെ മാറ്റിയെടുത്തതും ഈ വീരജേതാവ് തന്നെ.

ക്രി. 788ല്‍ (ഹി. 172) അബ്ദുറഹ്മാന്‍ ചരിത്രത്തലേക്ക് വിടവാങ്ങി.

 


 

Feedback
  • Friday Apr 4, 2025
  • Shawwal 5 1446