40 വര്‍ഷം സാമ്രാജ്യത്തിന്റെ അമരത്തിരുന്ന സുലൈമാന്‍ മികച്ച സംഭാവനകള്‍ നല്‍കിയാണ് കടന്നുപോയത്. ഇതില്‍ ഭരണ നിയമങ്ങള്‍ പുതുക്കി ചിട്ടപ്പെടുത്തിയത് പ്രധാനം തന്നെ.
കവിയും സൗന്ദര്യാസ്വാദകനുമായിരുന്നു ഇദ്ദേഹം. ഇസ്തംബൂളില്‍ തലയുയര്‍ത്തി നില്ക്കുന്ന ജാമിഅ് സുലൈമാനിയടക്കം നിരവധി സുന്ദര ശില്പങ്ങള്‍ അദ്ദേഹം പണികഴിപ്പിച്ചു. പാര്‍ക്കുകള്‍, ഉദ്യാനങ്ങള്‍, ആശുപത്രികള്‍, മതപഠന കേന്ദ്രങ്ങള്‍ തുടങ്ങി മുന്നൂറിലേറെ സ്ഥാപനങ്ങള്‍ അക്കാലത്തുയര്‍ന്നു.
നീതി നിര്‍വഹണ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തില്ല അദ്ദേഹം. ജാമാതാവ് ഫര്‍ഹദ് പാഷ പ്രവിശ്യാ ഗവര്‍ണറായിരിക്കെ കൈക്കൂലി വാങ്ങിയതായി പരാതി കിട്ടി. ഉടനെ പാഷയെ പിരിച്ചുവിട്ടു. എന്നാല്‍ ഭാര്യയുടെ (തന്റെ മകള്‍) അപേക്ഷയെ തുടര്‍ന്ന് പദവി തിരിച്ചു നല്‍കി. പദവിയിലിരുന്ന് അനീതിയും കൈക്കൂലിയും തുടര്‍ന്ന പാഷയെ വധിക്കാനായിരുന്നു സുലൈമാന്റെ തീരുമാനം.
ക്രി. 1566 ഏപ്രില്‍ 29ല്‍ ഒരു സൈനിക നീക്കത്തിനിടെയായിരുന്നു സുലൈമാന്റെ അന്ത്യം.