Skip to main content

രസതന്ത്രം (5)

ശാസ്ത്രശാഖകളില്‍ ഏറ്റവും സമ്പുഷ്ടമായ ഒന്നാണ് രസതന്ത്രം. പദാര്‍ഥങ്ങളുടെ ഘടനയെയും, ഗുണങ്ങളെയും, അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളെയെയും മറ്റു പദാര്‍ഥങ്ങളുമായുള്ള പ്രവര്‍ത്തനത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണിത്. ഇതിന് രസായനശാസ്ത്രം എന്നും പേരു പറയപ്പെടുന്നു. പദാര്‍ഥങ്ങളെ അണുതലം മുതല്‍ തന്മാത്രാ തലം വരെ കണക്കിലെടുത്ത് അവ തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍, അതു മൂലമുണ്ടാകുന്ന മാറ്റങ്ങള്‍, പ്രവര്‍ത്തനസമയത്ത് ഊര്‍ജത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച പഠനം ഈ ശാസ്ത്ര ശാഖയുടെ പരിധിയില്‍ വരുന്നതാണ്. അണുവിലെ കണങ്ങളിടങ്ങിയിരിക്കുന്ന വൈദ്യുത ചാര്‍ജുകള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിന്റെ ഫലങ്ങളാണ് രസതന്ത്രത്തിന്റെ അടിസ്ഥാനം. അറബിയില്‍ 'അല്‍കീമിയ' എന്ന് അറിയപ്പെടുന്ന രസതന്ത്രത്തില്‍ പ്രാവീണ്യമുള്ള ജാബിറുബ്നു ഹയ്യാനെപ്പോലുള്ള നിരവധി വ്യക്തികള്‍ ചരിത്രത്തില്‍ കാണാം. ആധുനിക ശാസ്ത്രരംഗത്ത് ആണവ ശാസ്ത്രജ്ഞനായ അബ്ദുല്‍ ഖാദര്‍ ഖാനെ പോലെയുള്ള പ്രതിഭാശാലികള്‍ ഉണ്ടായിട്ടുണ്ട്.

Feedback