Skip to main content

ഗസ്‌നവി ഭരണകൂടം (2)

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായി കാബൂളിന് തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന നഗരമാണ് ഗസ്‌ന. ഈ നഗരം തലസ്ഥാനമാക്കി സാമാനീ സൈന്യാധിപരി ലൊരാളായിരുന്ന അലിബ്ബ് തകീന്‍ എന്നയാളുടെ പുത്രന്‍ അബൂമന്‍സൂര്‍ സുബക്തകീന്‍ സ്ഥാപിച്ച സ്വതന്ത്ര ഭരണകൂടമാണ് ഗസ്‌നവി(976-1186).  ക്രി. വ. 977ലാണ് ഈ ഭരണകൂടം നിലവില്‍ വന്നത്. ഗസ്‌ന, തലസ്ഥാനമായി സ്വീകരിച്ച അദ്ദേഹം, സാമാനീ ഭരണത്തില്‍ നിന്ന് അന്നാട്ടുകാരെ മോചിപ്പിച്ചു.

രാജ്യ വിസ്തൃതിയില്‍ താല്പര്യം കാട്ടിയ സുബക്തകീന്‍ ഖുറാസാന്‍ കീഴടക്കി.  ലാഹോറിലെ രാജാവായിരുന്ന ജയ്പാലിനെയും തോല്്പിച്ചു.  കപ്പം നല്‍കാമെന്ന വ്യവസ്ഥയില്‍ രാജ്യം തിരിച്ചു നല്‍കിയെങ്കിലും വീണ്ടും അക്രമ സ്വഭാവം കാണിച്ച ജയ്പാലിനെ അടിച്ചമര്‍ത്തി അഫ്്ഗാനിസ്ഥാന്‍ മുഴുവന്‍ തന്റെ അധീനതയിലാക്കി സബക്തകീന്‍.

യുദ്ധ തല്പരനായിരുന്നുവെങ്കിലും നീതിമാനും മതഭക്തനും കൂടിയായിരുന്നു സബക്തകീന്‍.  ഇസ്്‌ലാമിനെ പ്രചരിപ്പിക്കാന്‍ ഉത്സാഹം കാട്ടി. രണ്ടു ദശാബ്ദക്കാലമാണ് സബക്തകീന്‍ നാടുവാണത്.

മരണശേഷം ഇളയപുത്രന്‍ ഇസ്മാഈലാണ് ഭരണമേറ്റതെങ്കിലും അധിക നാള്‍ അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

Feedback