Skip to main content

വൈജ്ഞാനിക രംഗത്ത് (8)

ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ടു മുതല്‍ ഏകദേശം പതിനാറാം നൂറ്റാണ്ടു വരെ മുസ്‌ലിം ഖലീഫമാര്‍ ലോകത്തിലെ നിര്‍ണായകമായ ശക്തിയായിരുന്നു. റോം-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ പതനത്തിനു ശേഷം പാശ്ചാത്യ രാഷ്ട്രങ്ങളുടെ അധീശത്വം വ്യാപിക്കുന്നതു വരെ ഇത് നിലനിന്നു. മുസ്‌ലിം ഭരണാധികാരികള്‍ രാജ്യത്തിന്റെ ഭൗതിക സൗകര്യങ്ങളിലെന്ന പോലെ മതപരവും സാംസ്‌കാരികവുമായ ഉന്നമനത്തിലും അതീവ ശ്രദ്ധാലുക്കളായിരുന്നു; വിശിഷ്യാ വിജ്ഞാന സമ്പാദനത്തിലും വിതരണത്തിലും. 

മുസ്‌ലിം ഖലീഫമാരുടെ തലസ്ഥാന നഗരങ്ങള്‍ അക്കാലത്തെ സാംസ്‌കാരിക ആസ്ഥാനങ്ങളും വിജ്ഞാന കേന്ദ്രങ്ങളുമായിരുന്നു. നൂറ്റാണ്ടുകളോളം ആ പ്രഭാവം നീണ്ടുനിന്നു. ഡമസ്‌കസ് (സിറിയ), ബഗ്ദാദ് (ഇറാഖ്), കൊര്‍ഡോവ (സ്‌പെയിന്‍), ഖൈറുവാന്‍ (മൊറോക്കോ) തുടങ്ങിയ നഗരങ്ങളിലെ വിജ്ഞാന കേന്ദ്രങ്ങളും ലൈബ്രറികളും യൂണിവേഴ്‌സിറ്റികളും വിശ്വവിഖ്യാതങ്ങളാണ്.
 

Feedback