തലസ്ഥാനമായ ബഗ്ദാദില്‍ സ്ഥാപിതമായ ബഗ്ദാദ് യൂണിവേഴ്സിറ്റിയാണ് ഇറാഖിലെ ഏറ്റവും വലിയ സര്‍വകലാശാല. അന്‍പതുകളുടെ അന്ത്യത്തിലാണിത് എങ്കിലും ബഗ്ദാദ് യൂണിവേഴ്സിറ്റിയുടെ ആദ്യരൂപമായ കുല്ലിയത്തുല്‍ ഹുഖൂഖ് 1908ല്‍ തന്നെ നിലവില്‍ വന്നിരുന്നു. 1927 ആകുമ്പോഴേക്ക് മെഡിക്കല്‍, എഞ്ചിനീയറിംഗ് വിഭാഗങ്ങളും അധ്യാപക പരിശീലന കേന്ദ്രവും ആരംഭിച്ചു. യൂഫ്രട്ടീസിന്റെ തീരത്ത് Water Gropius ന്റെ നേതൃത്വത്തില്‍ സര്വകലാശാലക്കാവശ്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കപ്പെട്ടു.
ഇറാഖിലെ ഏറ്റവും വലിയ വിദ്യാനികേതന്‍ ആണെന്നു മാത്രമല്ല; ആ രാജ്യത്തെ ഒന്നാമത്തെ വൈജ്ഞാനിക സ്രോതസ്സ് കൂടിയാണ് ബഗ്ദാദ് യൂണിവേഴ്സിറ്റി. 1943ല്‍ ഇറാഖി സര്വകലാശാലക്കാവശ്യമായ അക്കാഡമിക് കൗണ്‍സില്‍ രൂപീകരിക്കുകയുണ്ടായി. യൂണിവേഴ്സിറ്റിയിലെ കോളെജുകളും അനുബന്ധ സ്ഥാപനങ്ങളും എല്ലാം കൂടി പ്രധാനമായും നാല് കോംപ്ലക്സുകളിലായി കേന്ദ്രീകരിച്ചിരിക്കുന്നു.
2007ല്‍ അന്നത്തെ ബഗ്ദാദ് യൂണിവേഴ്സിറ്റി തലവന്‍ മൂസല്‍ റൂസരിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച മ്യൂസിയം വിശ്വപ്രസിദ്ധമാണ്.