അല്‍ മുതവക്കിലിന്റെ മകനാണ് മുഹമ്മദ് മുന്‍തസിര്‍ ബില്ലാഹ്. പിതാവ് വധിക്കപ്പെട്ടതിന് പിന്നാലെ തുര്‍ക്കികളുടെ ആശീര്‍വാദത്തോടെ അല്‍ മുന്‍തസിര്‍ ഖലീഫ പദവിയേറ്റു. ക്രി. 861 (ഹി. 247)ലായിരുന്നു അത്.
ഭരണമേറ്റ ഉടനെതന്നെ, പിതാവിന്റെ നയങ്ങള്‍ക്ക് കടക വിരുദ്ധമായ നടപടികളാണ് ഇദ്ദേഹമെടുത്തത്. ശീഈകളോടും മുഅ്തസിലികളോടും ജൂത-ക്രൈസ്തവ ന്യൂനപക്ഷങ്ങ ളോടും അനുയനത്തില്‍ വര്‍ത്തിച്ചു.
ഇക്കാലത്ത് തുര്‍ക്കികള്‍ പൂര്‍ണമായും അധികാരത്തില്‍ പിടിമുറുക്കിയിരുന്നു. ഇസ്്‌ലാമിക സമൂഹത്തിന്റെ നന്മയല്ല സ്വന്തം വംശീയ താല്‍പര്യങ്ങളാണ് അവര്‍ സംരക്ഷിച്ചത്.
സ്വന്തം പിതാവിന്റെ ഘാതകനെന്ന അപഖ്യാതി മുന്‍തസിറിനെ വല്ലാതെ വേട്ടയാടി. തുര്‍ക്കികളെ അകറ്റാന്‍ ഖലീഫ തയ്യാറെടുത്തു. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ തുര്‍ക്കികള്‍ കൊട്ടാരവൈദ്യനെ സ്വാധീനിച്ച് മരുന്നില്‍ വിഷം കലര്‍ത്തി നല്‍കി മുന്‍തസിറിനെ വധിക്കുകയായിരുന്നു. ആറുമാസം മാത്രമാണ് അദ്ദേഹം ഭരണത്തിലിരുന്നത്. 26-ാം വയസ്സില്‍ അന്ത്യം.