ആഭ്യന്തരവും സൈനികവുമായ അധികാരം കൈയാളുന്ന അവസാനത്തെ അബ്ബാസീ ഖലീഫയാണ് അര്‍റാദീ ബില്ലാഹ്. മുഖ്തദിറിന്റെ മകനാണ് മുഹമ്മദ് അര്‍റാദീ. അസ്തമിച്ചു കൊണ്ടിരിക്കുന്ന അബ്ബാസീ ഖിലാഫത്തിനെ പൂര്‍വപ്രതാപത്തിലേക്ക് തിരികെകൊണ്ടു വരാന്‍ തീവ്രശ്രമം നടത്തി അര്‍റാദീ. എന്നാല്‍ അതിന് കഴിയുമായിരുന്നില്ല. മുസ്ലിം ലോകം അബ്ബാസികളും അമവികളും ഫാത്തിമികളുമായി പിരിഞ്ഞിരുന്നു അന്ന്.
ഏഴു വര്‍ഷത്തോളം ഭരിച്ച് ഒടുവില്‍ ക്രി. 940 (ഹി. 329) ല്‍ അര്‍റാദീ നിര്യാതനായി.