Skip to main content

വ്യാഖ്യാനങ്ങളും സംഗ്രഹങ്ങളും

സ്വഹീഹു മുസ്‌ലിമിന് അനേകം വ്യാഖ്യാനങ്ങളും സംഗ്രഹങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. ഇമാം നവവിയുടെ 'അല്‍മിന്‍ഹാജു ഫീ ശര്‍ഹി സ്വഹീഹി മുസ്‌ലിം' ആണ് അവയില്‍ ഏറ്റവും പ്രസിദ്ധം. സ്വഹീഹു മുസ്‌ലിമിന്റെ പ്രസിദ്ധമായ മറ്റു ചില വ്യാഖ്യാനങ്ങള്‍ ചുവടെ പറയുന്നു.

1) അല്‍കമാലുല്‍ മുഅല്ലിം ഫീ ശര്‍ഹി മുസ്‌ലിം-അല്ലാമാ ഖാദി ഇയാദ്
2) ശര്‍ഹു സ്വഹീഹി മുസ്‌ലിം - ഇബ്‌നുല്‍ ജൗസി
3) ശര്‍ഹു സ്വഹീഹി മുസ്‌ലിം - ഖാദി സൈനുദ്ദീന്‍ സകരിയ്യബ്‌നു മുഹമ്മദ് അല്‍ അന്‍സാരി
4) മുഖ്തസ്വറുസ്വഹീഹില്‍ മുസ്‌ലിം - ഇമാം ഹാഫിള് സകിയ്യുദ്ദീന്‍ അല്‍മുന്‍ദിരി
5) മുഖ്തസ്വറുസ്വഹീഹി മുസ്‌ലിം - മുഹമ്മദു ബ്‌നു അഹ്മദ് ആല്‍ അസ്‌നവി (തൊട്ടുമുകളില്‍ പറഞ്ഞ അല്‍മുന്‍ദിരിയുടെ മുഖ്തസറിന്റെ വിവരണമാണിത്)
6) അസ്സിറാജുല്‍ വഹ്ഹാജ് ഫീ ശര്‍ഹി മുഖ്തസ്വരില്‍ മുസ്‌ലിമുബ്നു ഹജ്ജാജ്് - അല്‍മുന്‍ദിരിയുടെ സംഗ്രഹത്തിന്റെ വിവരണമായ ഈ കൃതിയുടെ കര്‍ത്താവ് ഇന്ത്യന്‍ പണ്ഡിതനായ അല്ലാമാനവാബ് സിദ്ദീഖ് ഹസന്‍ഖാന്‍ ആണ്.


 

Feedback