Skip to main content

ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ (111-123)

111.     മുഗീറതുബ്‌നു ശുഅ്ബ

    സഖീഫ് ഗോത്രം. ഖന്‍ദഖ് യുദ്ധകാലത്ത് വിശ്വസിച്ചു. ഹുദൈബിയയില്‍ പങ്കെടുത്തു. യമാമ, യര്‍മുക്, ഖാദിസിയ യുദ്ധങ്ങളില്‍ പങ്കെടുത്തു. ബുദ്ധിമാന്‍, സാഹിത്യകാരന്‍, സമര്‍ഥന്‍. ഹിജ്‌റ 50 ല്‍ മരണം. ഹദീസുകള്‍ 136.
    
    കൂടുതലറിയാന്‍ 

112.     മിഖ്ദാദുബ്‌നു മഅ്ദീകരിബ്

    കിന്‍ദ ഗോത്രം. ശാമില്‍ നിന്ന് കിന്‍ദ ഗോത്രത്തോടൊപ്പം നബിയെ(സ്വ) സന്ദര്‍ശിച്ചു. മരണം ഹിജ്‌റ 87 ല്‍. ഹദീസുകള്‍ 447.

113.     മിഖ്ദാദുബ്‌നു അല്‍അസ്‌വദ്

    കിന്‍ദ ഗോത്രം. ആദ്യകാല വിശ്വാസി. ആദ്യം എത്യോപ്യയിലേക്കും പിന്നീട് മദീനയിലേക്കും ഹിജ്‌റ പോയി. നബി(സ്വ)യോടൊപ്പം യുദ്ധങ്ങളില്‍ പങ്കെടുത്തു. ഹി: 43 ല്‍ മരണം. ഹദീസുകള്‍ 42.

114.     മൈമൂന ബിന്‍തു അല്‍ഹാരിസ

    പ്രവാചകപത്‌നി, ഇവരാണ് തന്നെ സ്വയം നബിക്ക്(സ്വ) സമര്‍പ്പിച്ച വനിത. ഇബ്‌നു അബ്ബാസ്, യസീദുബ്‌നു അല്‍അസ്വം എന്നിവരടക്കം ധാരാളം പേര്‍ ഇവരില്‍ നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണം ഹിജ്‌റ 51 ല്‍. ഹദീസുകള്‍ 46.
    
    കൂടുതലറിയാന്‍

115.     നുസൈബ ബിന്‍തു കഅ്ബല്‍ അന്‍സ്വാരിയ്യ (ഉമ്മു അത്വിയ്യ)

    മദീനക്കാരി. പിന്നീട് ബസ്വറയിലേക്ക് മാറി. നബിയുടെ കാലത്ത് മയ്യിത്ത് കുളിപ്പിക്കുന്നതിന് ഇവര്‍ നേതൃത്വം കൊടുത്തിരുന്നു. ഒരു വളണ്ടിയറെപ്പോലെ പല രംഗങ്ങളിലും പ്രവര്‍ത്തിച്ചു. ഹദീസുകള്‍ 41.

116.     നദ്വ്‌ലബ്‌നുഉബൈദ് അല്‍ അസ്‌ലമി (അബൂബര്‍സ)

    സ്വഹാബികളില്‍ മറ്റാരും അബൂബര്‍സ എന്ന പേരില്‍ അറിയപ്പെട്ടിട്ടില്ല. ആദ്യകാല വിശ്വാസി. മക്കാ വിജയത്തില്‍ പങ്കെടുത്തു. മരണം ഹിജ്‌റ 65 ല്‍. ഹദീസുകള്‍ 46.

117.     നുഅ്മാനുബ്‌നു ബശീര്‍

    ഖസ്‌റജ് ഗോത്രം. മാതാവും പിതാവും സ്വഹാബിമാര്‍. ശാമില്‍ താമസിച്ചു. കൂഫയുടെയും ഹിംസ്വിന്റെയും അമീറായി. ഹിജ്‌റ 64 ല്‍ വധിക്കപ്പെട്ടു. ഹദീസുകള്‍ 114.

118.     നഫീഅ് ബ്‌നു അല്‍ഹാരിസ് സ്സഖ്ഫി

    ത്വാഇഫ് നിവാസി. അബൂബക്‌റ എന്ന പേരില്‍ പ്രസിദ്ധന്‍. ജമല്‍, സ്വിഫ്ഫീന്‍ സംഭവങ്ങളില്‍ നിന്ന് മാറി നിന്നു. ഹിജ്‌റ 52 ല്‍ ബസ്വറയില്‍ മരണം. ഹദീസുകള്‍ 132.

119.     ഹിന്ദ് ബിന്‍തു ഉമയ്യ (ഉമ്മുസലമ)

    പ്രവാചകപത്‌നി. ഖുറൈശിലെ മഖ്‌സും ശാഖ. ഹിജ്‌റ നാലില്‍ നബി(സ്വ) യുമായുള്ള വിവാഹം. ബുദ്ധിമതി, സുശീല, ഹിജ്‌റ 62 ല്‍ മദീനയില്‍ മരണം. ഹദീസുകള്‍ 378.
    
    കൂടുതലറിയാന്‍ 

120.     വാഇല്‍ ബ്‌നു ഹുജ്ര്‍ (അബൂഹുനൈദ)

    ഹദ്വര്‍മൗത്തുകാരന്‍. പിതാവ് രാജകുടുംബാംഗം. നബി(സ്വ)യുടെ അടുക്കല്‍ വന്നപ്പോള്‍ തന്റെ തട്ടം വിരിച്ച്. അതില്‍ തന്നോടൊപ്പം ഇരുത്തി സ്വീകരിച്ചു. അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിച്ചു. ഹദ്വ്ര്‍മൗത്തിലെ അഖ്‌യാലില്‍ ഗവര്‍ണറാക്കി. കൂഫയില്‍ താമസമാക്കി. ഹിജ്‌റ 50 ല്‍ മരണം. ഹദീസുകള്‍ 71.

121.     വാസിലത്തുബ്‌നു അല്‍ അസ്ഖഅ് (അബുല്‍ അസ്ഖഅ്)

    കിനാന ഗോത്രം. സ്വഹാബി. നബി(സ്വ) തബൂക്ക് യുദ്ധത്തിന് ഒരുങ്ങുന്ന സമയത്തുവന്ന് ഇസ്‌ലാം സ്വീകരിച്ചു. യുദ്ധത്തില്‍ പങ്കെടുത്തു. ഡമസ്‌കസ്, ഹിംസ്വ് വിജയങ്ങളില്‍ പങ്കെടുത്തു. മദീന പള്ളിയില്‍ അഭയാര്‍ഥികളായിരുന്ന 'സ്വുഫ്ഫത്തു' കാരുടെ കൂട്ടത്തിലെ ഒരാളായിരുന്നു. ഹി: 86 ല്‍ ഡമസ്‌കസില്‍ മരണം. ഹദീസുകള്‍ 56.

122.     വഹ്ശുബ്‌നു ഹര്‍ബ് (അബുദസ്മ)

    എത്യോപ്യക്കാരനായ അടിമ. സ്വഹാബി. ഉഹ്ദില്‍ ഹംസയുടെ(റ) ഘാതകന്‍. പിന്നീട് ത്വാഇഫ് ദൗത്യസംഘത്തോടൊപ്പം വന്നു ഇസ്‌ലാം സ്വീകരിച്ചു. കള്ളപ്രവാചകന്‍ മുസൈലിമയുടെ വധത്തില്‍ പങ്കുചേര്‍ന്ന് യര്‍മൂകില്‍ പങ്കെടുത്തു. പിന്നീട് ഹിംസ്വില്‍ താമസമാക്കി. ഹി: 25 ല്‍ അവിടെ മരിച്ചു. ഹദീസുകള്‍ നാല്.

123.     വഹബുബ്‌നു അബ്ദില്ല അസ്സവ്വാഇ (അബുജുഹൈഫ)

കൊച്ചു സ്വഹാബി. നബി(സ്വ)യുടെ മരണസമയത്ത് പ്രായപൂര്‍ത്തിയെത്തിയിട്ടില്ല. അലി(റ) ബൈതുല്‍ മാലിന്റെ ചുമതലയേല്‍പിച്ചു. ഹിജ്‌റ 74 ല്‍ മരണം. ഹദീസുകള്‍ 45.


 

Feedback