Skip to main content

ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ (51-60)

51.     സൈനബ് ബിന്‍ത് അബ്ദില്ല അസ്സഖീഫിയ്യ

 ഇബ്‌നു മസ്ഊദിന്റെ ഭാര്യ. ഹദീസുകള്‍ എട്ട്. ഇതില്‍ ബുഖാരിയിലും മുസ്‌ലിമിലുമായി ഒരു ഹദീസും രണ്ടിലും വേറെ വേറെയായി ഓരോ ഹദീസും വീതമുണ്ട്.

52.     സഅ്ദുബ്‌നു അബീവഖാസ്

 ഖുറൈശ് ഗോത്രം. പ്രഥമവിശ്വാസികളില്‍ പ്രമുഖന്‍. ഹിജ്‌റയില്‍ പങ്കെടുത്തു. ഇറാഖും കിസ്‌റായുടെ പട്ടണങ്ങളും ജയിച്ചടക്കിയ ജേതാവ്. തനിക്കുശേഷം ഖിലാഫത്തിന് യോഗ്യരെന്ന് പറഞ്ഞ് ഉമര്‍(റ) നിശ്ചയിച്ച ആറ് അംഗങ്ങളില്‍ ഒരാള്‍. നബി(സ്വ)യുടെ കാവല്‍ക്കാരന്‍. നബി(സ്വ)യുടെ പ്രത്യേക പ്രാര്‍ഥന ലഭിച്ച സ്വഹാബി. ഹിജ്‌റ 55 ല്‍ അഖീഖില്‍ മരണം. ഖബറടക്കം മദീനയില്‍. ഹദീസ് 270.
    
    കൂടുതലറിയാന്‍

53.     സഅ്ദുബ്‌നു മാലിക് അല്‍ഖുദ്‌രി (അബൂസഈദില്‍ ഖുദ്‌രി)

 ഖസ്‌റജിലെ ഖുദ്‌റ് ശാഖക്കാരന്‍. സ്വഹാബികളിലെ പ്രമുഖനും പണ്ഡിതനും. നബിയോടൊപ്പം 12 യുദ്ധങ്ങളില്‍ പങ്കെടുത്തു. ഹി: 64 ല്‍ മദീനയില്‍ മരണം. ഹദീസ് 1170.

54.     സഈദുബ്‌നു സൈദ്

 സ്വര്‍ഗം സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടവരില്‍ ഒരാള്‍. ഉമറി(റ)ന്റെ പിതൃവ്യ പുത്രനും സഹോദരി  ഫാത്വിമയുടെ ഭര്‍ത്താവും. ഇവരുടെ ഇസ്‌ലാം സ്വീകരണമാണ് ഉമറി(റ)ന്റെ ഇസ്‌ലാം സ്വീകരണത്തിന് കാരണമായത്. ഹിജ്‌റയില്‍ പങ്കെടുത്തു. ബദ്‌റിനുശേഷം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 50 ല്‍ മരണം. ഹദീസ്: 48.
    
    കൂടുതലറിയാന്‍

55.     സല്‍മാനുല്‍ ഫാരിസി

 ആദ്യഘട്ടത്തില്‍ തന്നെ ഇസ്‌ലാം സ്വീകരിച്ച പേര്‍ഷ്യക്കാരന്‍. ഇസ്‌ലാമിന് മുമ്പ് അഗ്നിയാരാധകന്‍. ഖന്‍ദഖ് അടക്കം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഖന്‍ദഖ് യുദ്ധത്തില്‍ കിടങ്ങ് കുഴിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത് ഇദ്ദേഹമാണ്. ഇറാഖില്‍ താമസിച്ചു. ഹിജ്‌റ 36 ല്‍ അല്‍മദാഇനിന്റെ അമീറായിരിക്കെ അവിടെവെച്ച് നിര്യാതനായി. ഹദീസുകള്‍:60.
    
    കൂടുതലറിയാന്‍

56.     സലമത്തുബ്‌നുല്‍ക്‌വഅ്

 ഹുദൈബിയയിലും രിദ്വ്‌വാന്‍ ഉടമ്പടിയിലും പങ്കെടുത്തു. ധീരനായ യോദ്ധാവ്. കുതിരപ്പടയാളി. ഹി: 74 ല്‍ മദീനയില്‍ മരണം. ഹദീസ് 77.

57.     സമുറത്തുബ്‌നു ജുന്‍ദുബ് (അബൂസഈദ്)

 ഫുസാര്‍ ഗോത്രം. പിതാവ് ശൈശവത്തില്‍ മരിച്ചതുകാരണം മാതാവ് അദ്ദേഹത്തെയും കൊണ്ട് മദീനയില്‍ വന്നു. അവരെ ഒരു അന്‍സ്വാരി വിവാഹം ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെയടുക്കല്‍ വളര്‍ന്ന്, പിന്നീട് ബസ്വറയില്‍ താമസിച്ചു. ഹിജ്‌റ 59 ല്‍ ബസ്വറയില്‍ മരണം. ഹദീസ് 100.

58.     സഹ്‌ലുബ്‌നു ഹനീഫ്

 അന്‍സ്വാരി. ബദ്ര്‍ മുതല്‍ എല്ലാ യുദ്ധങ്ങളിലും പങ്കുവഹിച്ചു. ഇദ്ദേഹത്തിന്റെയും അലി(റ)യുടെയും ഇടയില്‍ മദീനയില്‍വെച്ച് നബി(സ്വ) സാഹോദര്യം പ്രഖ്യാപിച്ചു. അലി(റ) തന്റെ ഖിലാഫത്ത് കാലത്ത് ഇദ്ദേഹത്തെ ബസ്വറയുടെ ഗവര്‍ണറാക്കി. സ്വിഫ്ഫീന്‍ യുദ്ധത്തില്‍ പങ്കുവഹിച്ചു. ഹി: 38 ല്‍ കൂഫയില്‍ മരിച്ചു. ഹദീസുകല്‍ 40.

59.     സഹ്‌ലുബ്‌നു സഅ്ദ് അസ്സാഇദി

ഖസ്‌റജ് ഗോത്രക്കാരനായ അന്‍സ്വാരി. ഉമറിന്റെ കാലത്ത് ഹിംസ്വ് ഗവര്‍ണറായി. സാഹിത്യകാരനും പണ്ഡിതനും. ഹിജ്‌റ 58 ല്‍ ഖുദ്‌സില്‍വെച്ച് നിര്യാണം. ഹദീസുകള്‍ 50.

60.     സ്വഅ്ബു ബ്‌നു ജുഥാമ

ലൈസ് ഗോത്രം. അബൂബക്‌റിന്റെ(റ) ഭരണകാലത്ത് മരണം. ഹദീസുകള്‍ 16.

Feedback