ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. (ഒന്ന്) അദ്ദേഹം ഉറക്കം പോലുള്ള അവസ്ഥയിലാണ്. അന്ത്യനാളിന്റെ അടയാളമായി ഭൂമിയില്‍ നിയുക്തനാവും. (രണ്ട്) അദ്ദേഹം മരിച്ചു. അല്ലാഹു അദ്ദേഹത്തിന് ജീവന്‍ നല്‍കി അന്ത്യദിനത്തിന്റെ അടയാളമായി അദ്ദേഹത്തിന്റെ പുനരാഗമനം ഉണ്ടായിരിക്കും. (മൂന്ന്) മറ്റു പ്രവാചകന്മാര്‍ക്കൊന്നും പുനരാഗമനം ഉണ്ടാവാത്തത് പോലെ മരണപ്പെട്ട അദ്ദേഹത്തിനും പുനരാഗമനം സാധ്യമല്ല.
അന്ത്യദിനത്തിന്റെ അടയാളമായി ഈസാനബി(സ)യുടെ പുനരാഗമനത്തെക്കുറിച്ച് ഇമാം ബുഖാരിയും മുസ്‌ലിമും മറ്റും ഉദ്ധരിക്കുന്ന ഹദീസുകള്‍ ഒട്ടേറെ നിവേദക പരമ്പരകളിലൂടെ സ്ഥിരപ്പെട്ടതാണ്. അതുകൊണ്ട്തന്നെ ഈസാ നബി ഉറക്കം പോലെയുള്ള അജാഗ്രാവസ്ഥയില്‍ ആവുകയും അന്ത്യദിവസത്തിന്റെ അടയാളമായി അദ്ദേഹം വരികയും ചെയ്യുമെന്ന് വിശ്വസിക്കാമെന്ന അഭിപ്രായത്തിലാണ് ഭൂരിപക്ഷ പണ്ഡിതന്മാരും യോജിക്കുന്നത്.