അബൂഹുറയ്‌റ(റ) പറയുന്നു. നബി (സ) പറയുന്നു. നിങ്ങള്‍ ആറു കാര്യങ്ങള്‍ സംഭവിക്കുന്നതിന് മുമ്പായി സല്‍കര്‍മങ്ങളില്‍ മത്സരിക്കുക. അതായത് സൂര്യന്‍ അസ്തമയസ്ഥാനത്ത് നിന്ന് ഉദിക്കുക, പുകപടലങ്ങള്‍ വ്യാപിക്കുക, ദജ്ജാല്‍വരിക, ഒരുമൃഗം പ്രത്യക്ഷപ്പെടുക, നിങ്ങളില്‍ ഓരോരുത്തരുടെയും മരണം, പൊതുവായ വിപത്ത് (ലോകാവസാനം) സംഭവിക്കുക (മുസ്‌ലിം).
അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു. ഞാന്‍ തിരുമേനിയില്‍ നിന്ന് ഒരിക്കലും മറക്കാത്ത വിധം ഒരു ഹദീസ് മനപാഠമാക്കിയിട്ടുണ്ട്. നബി തിരുമേനി(സ) ഇങ്ങനെ പറയുന്നുണ്ടായിരുന്നു: ലോകാവസാനത്തിന്റെ ഒന്നാമത്തെ ലക്ഷണം സൂര്യന്‍ ഉദിച്ചുയര്‍ന്ന ശേഷം ജനങ്ങളുടെ മുമ്പാകെ ഒരു പ്രത്യേക മൃഗം പ്രത്യക്ഷപ്പെടലാണ്. ഇതില്‍ ഒന്ന് സംഭവിച്ചാല്‍ താമസിയാതെതന്നെ മറ്റേതും സംഭവിക്കും (മുസ്‌ലിം).