ദൈവ പ്രീതിക്ക് വേണ്ടി താന്‍ പോറ്റിവളര്‍ത്തിയ മൃഗങ്ങളെ അര്‍പ്പിക്കുകയും അതിന്റെ മാംസം പാവങ്ങള്‍ക്ക് നല്‍കുകയും ചെയ്യലാണ് ബലി. ബലി അല്ലാഹുവിന് മാത്രമേ പാടുള്ളൂ. നബി(സ)യുടെ കാലത്ത് ബഹുദൈവാരാധകര്‍ ബഹീറ, സാഇബ, വസീല, ഹാം തുടങ്ങിയ പേരില്‍ ബലിമൃഗങ്ങളെ വെച്ചിരുന്നു. അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി നേര്‍ച്ചയാക്കിവെച്ചിരുന്നു. അതുകൊണ്ട് അത്തരം നേര്‍ച്ചകള്‍ അല്ലാഹു നിഷിദ്ധമാക്കി (5:103). നേര്‍ച്ചയും ബലിയും അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അര്‍പ്പിക്കുമ്പോള്‍ അത് ശിര്‍ക്കായിത്തീരുന്നു. അതുകൊണ്ട് തന്നെ രക്തം, ശവം, പന്നി തുടങ്ങിയവയോടൊപ്പം അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടതും ഇസ്‌ലാം നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹുവിന് മാത്രമര്‍പ്പിക്കേണ്ട ആരാധനകളില്‍ അതിവിശിഷ്ടമായ ഒരിനമാണ് ബലികര്‍മ്മം.
''അതുകൊണ്ട് നിന്റെ നാഥന് നീ നമസ്‌കരിക്കുകയും അവന് നീ ബലിയറുക്കുകയുംചെയ്യുക'' (108:2).