ഒരാള്‍ തന്റെ വാദം സ്ഥാപിക്കാന്‍ തെളിവുകള്‍ നിരത്താന്‍ സാധിക്കാതെ വരുമ്പോള്‍ സത്യം ചെയ്തു പറയുന്ന രീതി സ്വീകരിക്കുന്നു. അത് അല്ലാഹുവിന്റെ പേരില്‍ മാത്രമേ പാടുള്ളൂ. അല്ലാത്തവരുടെ പേരില്‍ സത്യം ചെയ്താല്‍ അത് ശിര്‍ക്കായിത്തീരും. ഉദാഹരണം: കഅ്ബയാണ് സത്യം എന്ന് ഒരാള്‍ പറഞ്ഞാല്‍, താന്‍ പറഞ്ഞ കാര്യത്തിന് കഅ്ബ സാക്ഷിയാണ് എന്നാണ് അര്‍ഥം. അതാണ് അത് ശിര്‍ക്കാവാനുള്ള കാരണം..
''അല്ലാഹുവല്ലാത്തവരെക്കൊണ്ട് ആരെങ്കിലും സത്യം ചെയ്താല്‍, അവന്‍ അല്ലാഹുവില്‍ പങ്കു ചേര്‍ത്തു'' (തിര്‍മിദി).