ഐഹികജീവിതത്തിലെ വിഭവങ്ങള്‍ എല്ലാം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളാണ്. അത് അനുഭവിക്കുമ്പോള്‍ സ്വന്തം സിദ്ധിയോ അറിവോകാരണം നേടിയെടുത്തതാണെന്ന ധാരണയില്‍ അഹങ്കാരം നടിക്കുന്നത് പോലും ശിര്‍ക്കായി മാറുന്നുവെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ധന്യവും സമൃദ്ധവുമായ ഒരു തോട്ടംസ്വന്തമായുള്ള ഒരാളുടെ അഹന്തയെ ചോദ്യംചെയ്ത്‌കൊണ്ട് അയാളുടെ കൂട്ടുകാരന്‍ ഉപദേശിച്ചത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നു.
''എന്നാല്‍ (എന്റെ വിശ്വാസമിതാണ്) അവന്‍ അഥവാ അല്ലാഹുവാണ് എന്റെ രക്ഷിതാവ്.എന്റെ രക്ഷിതാവിനോട് യാതൊന്നിനെയും ഞാന്‍ പങ്ക് ചേര്‍ക്കുകയില്ല'' (18:38).