Skip to main content

ബഖീഉല്‍ ഗര്‍ഖദ്

മസ്ജിദുന്നബവിയുടെ തെക്കു കിഴക്കായി വിശാലമായി പരന്നുകിടക്കുന്ന പുരാതന ശ്മശാനമാണ് പ്രസിദ്ധമായ ബഖീഉല്‍ ഗര്‍ഖദ്, അഥവാ ജന്നത്തുല്‍ ബഖീഅ്. 1,80,000 ചതുരശ്ര മീറ്ററാണ് ഇതിന്റെ വിസ്ത്രിതി. നബി(സ്വ)യുടെ നൂറുകണക്കിനു സ്വഹാബിമാര്‍ അന്ത്യനിദ്രകൊള്ളുന്ന ഈ ശ്മശാനത്തില്‍ തന്നെയാണ് മദീനയില്‍ മരണപ്പെടുന്നവരെ ഇപ്പോഴും മറമാടുന്നത്.

ഖദീജ(റ), മൈമൂന(റ) എന്നിവരൊഴിച്ചുള്ള നബി(സ്വ)യുടെ ഭാര്യമാര്‍, മക്കള്‍, ഖലീഫ ഉസ്മാന്‍(റ) തുടങ്ങിയ സ്വഹാബിമാര്‍, താബിഉകള്‍ എന്നിവരും ഈ മണ്ണിലാണ് നിദ്ര കൊള്ളുന്നത്. അതാത് കാലങ്ങളില്‍ ഇതിന്റെ വിസ്തൃതി വര്‍ധിപ്പിക്കും. ഇതിനകത്ത് സന്ദര്‍ശകര്‍ക്കായി നടപ്പാതയും സംരക്ഷണത്തിന്  ചുറ്റും  മതിലും നിര്‍മിച്ചിട്ടുണ്ട്. ഇടക്ക് ചില ഭരണാധികാരികള്‍ ഖബ്‌റുകള്‍ക്കുമീതെ ഖുബ്ബകള്‍ പണിതു. എന്നാല്‍ അബ്ദുല്‍അസീസ് രാജാവ് സുഊദിയുടെ ഭരണമേറ്റപ്പോള്‍ ആ ഖുബ്ബകളെല്ലാം പൊളിക്കുകയും തിരുനബി(സ്വ)യുടെയും സ്വഹാബിമാരുടെയും കാലത്തുണ്ടായിരുന്ന അതേരൂപത്തില്‍ നിലനിറുത്തുകയും ചെയ്തു. ഇതല്ലാതെയും മദീനയില്‍ ഖബ്ര്‍സ്ഥാനുകളുണ്ട്.

Feedback