ബുദ്ധമതത്തില്‍ വ്രതം പുണ്യകര്‍മമാണ്. ഭക്ഷണം വെടിഞ്ഞ് ശരീരം ക്ഷീണിപ്പിക്കുന്നത് പാവങ്ങളോടുള്ള അനുകമ്പയായി അത് കാണുന്നു. ചിലര്‍ വാവുദിനങ്ങളില്‍ ഉപവസിക്കുന്നു. തിബത്തിലെ ലാമമാര്‍ ദിവസം മുഴുവന്‍ ഉമിനീര്‍പോലും ഉപേക്ഷിച്ച് നോമ്പെടുക്കുന്ന ആചാരം നിലവിലുണ്ട്. ചിലര്‍ ചാന്ദ്രമാസങ്ങളുടെ ആദ്യത്തെ നാലുദിവസം നോമ്പെടുക്കാറുണ്ട്.
ജൈനമത വിശ്വാസികളുടെ വ്രതം കൂടുതല്‍ കഠിനമാണ്. ഇവരിലെ മതനേതാക്കള്‍ മാസങ്ങളോളം ജലപാനം മാത്രമായി നോമ്പെടുക്കാറുണ്ട്. ഇന്ത്യയിലെ ചില ജൈനര്‍ ആഴ്ചകളോളം നീണ്ട വ്രതം ഇപ്പോഴും തുടരുന്നുണ്ട്.