പാഴ്‌സികള്‍ കൃത്യമായി വ്രതം അനുഷ്ഠിക്കാറില്ലെങ്കിലും അവരുടെ വിശുദ്ധ ഗ്രന്ഥമായ അവെസ്റ്റയില്‍ വ്രതം സംബന്ധിച്ച നിര്‍ദേശങ്ങളുണ്ട്. മതനേതാക്കള്‍ക്ക് നിര്‍ബന്ധമായ പഞ്ചവത്സര നോമ്പിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇതില്‍ പെട്ടതാണ്.
പുരാതന ഈജിപ്തുകാര്‍ ഉത്സവങ്ങളുടെ ഭാഗമായി വിവിധ നോമ്പുകള്‍ അനുഷ്ഠിച്ചിരുന്നതായി കാണുന്നു. പരേതാത്മാക്കളുടെ തൃപ്തിക്കുവേണ്ടിയും അവര്‍ വ്രതങ്ങളെടുത്തു. ബന്ധുക്കള്‍ തങ്ങള്‍ക്കുവേണ്ടി ഇഷ്ടഭോജ്യങ്ങള്‍ ഒഴിവാക്കി പട്ടിണികിടക്കുമ്പോള്‍ മരണപ്പെട്ടവര്‍ അവരെക്കുറിച്ച് സംതൃപ്തരാകുമെന്ന വിശ്വാസമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഗ്രീക്ക് മാസമായ തിസ്മൂഫീരിയയുടെ മൂന്നാം ദിവസത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി വ്രതം നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്നു.