ശരീരത്തിലെ അനിവാര്യമായതും നമുക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതുമായ ഒരു സ്രവമാണ് ഉമിനീര്‍. ഇത് ഇറക്കുന്നത് സാധാരണനിലയില്‍ നോമ്പ് മുറിക്കുകയില്ല. അമിതമായി ഇത് ഉണ്ടാകുമ്പോഴും കഫം പോലുള്ളവയും നോമ്പല്ലാത്തപ്പോള്‍ നാം തുപ്പിക്കളയാറുണ്ട്. അതിനാല്‍ ബോധപൂര്‍വം ഇത് അകത്തെത്തുന്നത് നോമ്പിലും ശ്രദ്ധിക്കണം.
ഛര്‍ദി ശരീരത്തിനകത്തേക്ക് ഒരു വസ്തുവിനെയും പ്രവേശിപ്പിക്കുന്നില്ല. അതിനാല്‍തന്നെ സ്വാഭാവികമായ ഛര്‍ദി നോമ്പ് മുറിക്കുന്നില്ല. ''നബി(സ്വ) പറഞ്ഞു, വല്ലവനും ഛര്‍ദിയുണ്ടായാല്‍ അവന്‍ നോമ്പ് നോറ്റുവീട്ടേണ്ടതില്ല. എന്നാല്‍ മനഃപൂര്‍വം ഛര്‍ദി ഉണ്ടാക്കുകയാണെങ്കില്‍ അവന്‍ അത് നോറ്റുവീട്ടേണ്ടതാണ്''(തിര്‍മിദി 720).
നോമ്പുകാരനായിരിക്കേ സ്വപ്നസ്ഖലനമുണ്ടായാല്‍ നോമ്പ് മുറിയുകയില്ല. ലിംഗത്തില്‍ നിന്നും പുറപ്പെടുന്ന 'മദ്‌യ്' എന്ന ദ്രാവകം പുറത്തുവന്നാലും നോമ്പ് നഷ്ടപ്പെടുകയില്ല. എന്നാല്‍ ബോധ പൂര്‍വമുണ്ടാക്കുന്ന സ്ഖലനം നോമ്പ് നഷ്ടപ്പെടുത്തും (അബൂദാവൂദ് 2376).