Skip to main content

ഹദീസ് (5-8)

ഇന്ത്യന്‍ പണ്ഡിതന്മാര്‍ ഇസ്‌ലാമിക ലോകത്തിന് ഏറ്റവും കൂടുതല്‍ സംഭാവനകളര്‍പ്പിച്ച ഒരു മേഖലയാണ് പ്രവാചക ചര്യയുമായി ബന്ധപ്പെട്ട രചനകള്‍. അബ്ദുല്‍ ഹഖ് അല്മുഹദ്ദിസ് അദ്ദഹ്‌ലവിയായിരുന്നു ഇന്ത്യയിലെ ഹദീസ് പഠനസമ്പ്രദായങ്ങളുടെ തുടക്കക്കാരന്‍.

'ജവാമിഉ സ്സുയൂത്വിയുടെ' ശര്‍ഹായ അലി അല്‍ മുത്തഖിയുടെ 'കന്‍സുല്‍ ഉമ്മാല്‍', അബ്ദുര്‍റഹ്മാന്‍ മുബാറക്ഫൂരി രചിച്ച സുനനുത്തിര്‍മിദിയുടെ ശര്‍ഹായ 'തുഹ്ഫത്തുല്‍ അഹ്‌വദീ' എന്നിവ ഹദീസ് രംഗത്തെ രചനകളില്‍ പ്രധാനപ്പെട്ടവയാണ്.

സുനനു അബീ ദാവൂദിന്റെ വിശദീകരണമായി മുഹമ്മദ് അശ്‌റഫ് ദയാനവി എഴുതിയ 'ഔനുല്‍ മഅ്ബൂദ്' ഖലീല്‍ അഹ്മദ് സഹാറന്‍ഫൂരി എഴുതിയ 'ബസ്‌ലുല്‍ മജ്ഹൂദ്'എന്നിവയും സ്വഹീഹു മുസ്‌ലിമിന്റെ വിശദീകരണമായി ശബീര്‍ അഹ്മദ് ദയൂബന്ദി എഴുതിയ 'ഫതുഹുല്‍ മുല്‍ഹിം', മുഹമ്മദ് സകരിയ്യാ കാന്തഹ്‌ലവി രചിച്ച ഇമാം മാലികിന്റെ മുവത്വയുടെ വിശദീകരണാമായ 'ഔജസുല്‍ മസാലിഖ്', സ്വഹീഹുല്‍ ബുഖാരിയുടെ വിശദീകരണമായി അന്‍വര്‍ ശാഹ് കശ്മീരി രചിച്ച, 'ഫൈളുല്‍ ബാരി' എന്നീ രചനകളും ഇന്ത്യന്‍ പണ്ഡിതരുടെ സംഭാവനകളില്‍ ചിലതാണ്. 
 

Feedback