Skip to main content

ഇസ്‌ലാമിക കര്‍മ ശാസ്ത്രം (4-8)

ഇസ്‌ലാമിക കര്‍മ ശാസ്ത്ര രംഗത്ത് ഇന്ത്യയില്‍ നിന്നുള്ള പ്രധാനപ്പെട്ട ഒരു സംഭാവനയാണ് 'ഫത്ഹുല്‍ മുഈന്‍'. കേരളത്തില്‍ ജീവിച്ചിരുന്ന അശ്ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനാണ് ഈ കൃതിയുടെ രചയിതാവ്. കേരള ചരിത്രത്തെക്കുറിച്ചുള്ള പ്രഥമ ആധികാരിക രചനയും ഇദ്ദേഹത്തിന്റേതാണ്.

കര്‍മ ശാസ്ത്ര രംഗത്ത് ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു മികച്ച രചനയാണ് 'അല്ഫതാവാ അല്‍ഹിന്ദിയ്യ'. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബാണ് ഈ സമാഹരണത്തിന് നേതൃത്വം നല്കിയത്.ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 24 പണ്ഡിതന്മാരുടെ പ്രയത്‌നമാണ് ഈ ഗ്രന്ഥത്തിന്റെ പിറവിക്കു പിന്നില്‍. നിസാമുദ്ദീന്‍ ബര്‍ഹാന്‍ഫൂരി ആയിരുന്നു ഈ പ്രയത്‌നത്തിനു മുന്നില്‍ നിന്നത്.

മുഹിബ്ബുല്ലാഹ് ബ്നു അബ്ദുശ്ശുക്കൂറിന്റെ 'മുസ്‌ലിമു സ്സുബൂത്ത്' അശ്ശൈഖ് മുല്ല ജുയൂനിന്റെ 'അല്‍അന്‍വാര്‍ ഫീ ശര്‍ഹില്‍ മനാര്‍' എന്നിവയും കര്‍മശാസ്ത്ര രംഗത്തെ ഇന്ത്യന്‍ സംഭാവനകളിലെ പ്രധാനപ്പെട്ടവയാണ്.
 

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446