അബുല്‍ ഫൈദ്വ് ബ്നു മുബാറക് അന്നാകൂരിയുടെ 'തഫ്‌സീറു സവാത്വിഉല്‍ ഇല്‍ഹാം', ബൈഹകിയ്യുല്‍ ഹിന്ദി എന്ന പേരിലറിയപ്പെട്ട സനാഉല്ലാഹ് പാനിപ്പത്തിയുടെ 'അത്തഫ്‌സീറുല്‍ മദ്വ്ഹരീ', ഹമീദുദ്ദീന്‍ അല്‍ ഫറാഹിയുടെ 'നിദ്വാമുല്‍ ഫുര്‍ഖാന്‍ വ തഅ്‌വീലുല്‍ ഖുര്‍ആനി ബില്‍ ഖുര്‍ആന്‍', അബ്ദുല്‍ മാജിദ് ദര്‍യാബാദിയുടെ 'അത്തഫ്‌സീറുല്‍ മാജിദീ', ശാഹ് വലിയുല്ലാഹ് അദ്ദഹ്‌ലവിയുടെ 'ഫൗസുല്‍ കബീര്‍', അഹ്മദു ബ്നു അബീ സഈദില്‍ മഅ്‌റൂഫിന്റെ 'അത്തഫ്‌സീറാതുല്‍ അഹ്മദിയ്യ' കേരളീയനായ സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ദീന്‍ തങ്ങളുടെ 'അലാ ഹാമിശിത്തഫാസീര്‍' എന്നിവയാണ് തഫ്‌സീര്‍ രചനകളില്‍ ഇന്ത്യന്‍ പണ്ഡിതന്മാരുടെ പ്രധാന സംഭാവനകള്‍.