ഐഛികമായ ഏതെങ്കിലും പുണ്യകര്‍മം നിര്‍ബന്ധമായി സ്വയം പ്രഖ്യാപിക്കുന്നതിനെ സാങ്കേതിക ഭാഷയില്‍ നേര്‍ച്ച എന്നു പറയുന്നു. നേര്‍ച്ച ആരാധനയാണ്. നേര്‍ച്ചയാക്കിയാല്‍ അത് പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്. ഏതു പുണ്യകര്‍മവും നേര്‍ച്ചയാക്കാവുന്നതാണ്. അത് ആരാധനയായതിനാല്‍ അല്ലാഹുവിന് മാത്രമേ പാടുള്ളൂ. ഭൗതികമായ കാര്യസാധ്യത്തിനായി നേര്‍ച്ച നേരുന്നത് നബി(സ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. നേര്‍ച്ചകള്‍ അല്ലാഹു അല്ലാത്തവര്ക്കാണെങ്കില് അത് ശിര്‍ക്കാണ്. ഭൗതികലക്ഷ്യങ്ങള്‍ സാധിക്കാനുള്ള നേര്‍ച്ച അല്ലാഹുവിന്റെ പേരിലാണെങ്കില്‍ അതിനു പുണ്യമില്ലെങ്കിലും നേര്‍ച്ച നിറവേറ്റല്‍ നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു:
''നിങ്ങളെന്തൊന്ന് ചെലവഴിച്ചാലും ഏതൊന്ന് നേര്‍ച്ച നേര്‍ന്നാലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നതാണ്'' (2:270).