നബി(സ്വ)യുടെ മാതൃകയില്ലാത്ത എല്ലാ കര്‍മങ്ങളും മതത്തിലെ പുതുനിര്‍മിതികള്‍ (ബിദ്അതുകള്‍) ആയതിനാല്‍ തള്ളപ്പെടേണ്ടതാണ്. നബി(സ്വ)യുടെ ചര്യയിലില്ലാത്ത നോമ്പെടുക്കുമ്പോള്‍ അത് കുറ്റകരമാകും. കാരണം പുണ്യകരമായ ഒരു കാര്യവും നബി(സ്വ) പറയാതെ വിട്ടുപോവുകയോ മറക്കുകയോ ചെയ്തിട്ടില്ല എന്നത് ഖുര്‍ആനും സുന്നത്തും വ്യക്തമാക്കിയ കാര്യമാണ്. എന്നാല്‍ ഇങ്ങനെ സുന്നത്താക്കപ്പെട്ടിട്ടില്ലാത്ത ധാരാളം നോമ്പുകള്‍ പല നാടുകളിലും ജനങ്ങള്‍ അനുഷ്ഠിക്കുന്നുണ്ട്. ഭക്തിയുടെ പേരില്‍ പുണ്യത്തിനായി നിര്‍വഹിക്കപ്പെടുന്ന മാതൃകയില്ലാത്ത നോമ്പുകള്‍ അവര്‍ക്ക് ഇരുലോകവും നഷ്ടപ്പെടുത്തും.
മുഹര്‍റം പത്തുവരെയുള്ള നോമ്പ്, റജബ് 27 ലെ നോമ്പ്, ശഅ്ബാന്‍ പതിനഞ്ചിലെ നോമ്പ്, ദുല്‍ഹിജ്ജ പത്തുവരെയുള്ള നോമ്പ്, നാലു പവിത്രമാസങ്ങളിലെ നോമ്പ് എന്നിവ സുന്നത്തില്‍ സ്ഥിരപ്പെടാത്ത നോമ്പുകളാണ്.