Skip to main content

അദ്കാര്‍ (3)

ദിക്ര്‍ എന്ന അറബി പദത്തിന്റെ ബഹുവചനമാണ് അദ്കാര്‍. സ്മരിക്കുക, പറയുക എന്നെല്ലാമാണ് 'ദിക്‌റി'ന്റെ അര്‍ഥം. ദൈവസ്മരണ എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. കേവല സ്മരണയല്ല ഉേദ്ദശ്യം. മറിച്ച് ജീവിതത്തിന്റെ ഓരോ സന്ദര്‍ഭത്തിലും വിശ്വാസി അല്ലാഹുവിനെ ഓര്‍ക്കണം. തന്റെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിലും അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കണം മാനദണ്ഡം.

അതിന്റെ പുറമെ അല്ലാഹുവിന്റെ മഹത്വങ്ങള്‍ പ്രകീര്‍ത്തിക്കുക, അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുക, അവനെ സ്തുതിക്കുക തുടങ്ങിയവ വിശ്വാസിക്ക് നിര്‍ബന്ധമാണ്. വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും ധാരാളം സ്തുതി കീര്‍ത്തനങ്ങള്‍ വിരിച്ചിട്ടുണ്ട്. നമസ്‌കാരത്തിലും മറ്റു ആരാധനാ കര്‍മങ്ങളിലും ധാരാളം അദ്കാര്‍ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രാഭാതത്തിലും പ്രദോശത്തിലും ഉറങ്ങുമ്പോഴും ഉണരുമ്പോഴുമെല്ലാം ചൊല്ലാന്‍ ദിക്‌റുകള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ഇവയൊന്നും കേവല കീര്‍ത്തനങ്ങളല്ല. സ്രഷ്ടാവിന്റെ മഹത്വം മനസ്സിലാക്കി മനസ്സറിഞ്ഞ ദൈവസ്മരണകളാണ്. 'ദിക്‌റും ദുആയും' എന്ന് സാധാരണയായി പറയപ്പെടുന്നത് ഈ ദിക്‌റുകളെ പറ്റിയാണ്.
 

Feedback