പ്രാര്‍ഥന ഒരു മുസ്‌ലിമിന്റെ ആയുധമാണ്. ജീവിതത്തിലെ വ്യത്യസ്തപരീക്ഷണങ്ങള്‍ക്കു മുന്നില്‍ പ്രാര്‍ഥനയിലൂടെ നാഥനിലേക്ക് അഭയം തേടാനും നിര്‍ഭയത്വമടയുവാനും അവന്നു സാധിക്കുന്നു. രാവിലെ ഉണരുന്നതു മുതല്‍ രാത്രി ഉറങ്ങുന്നതു വരെ ജീവിതത്തിലെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി ഒരു മുസ്‌ലിം പ്രാര്‍ഥിക്കേണ്ട പ്രാര്‍ഥനകള്‍ അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചു തന്നിട്ടുണ്ട്. സന്ദര്‍ഭങ്ങളുടെ അടിസ്ഥാനത്തില്‍ അവയെ ക്രോഡീകരിച്ച് ഉള്‍ക്കൊള്ളിക്കുന്നു. പ്രാര്‍ഥനകളെന്ന പേരില്‍ പ്രസിദ്ധമായവയില്‍ പ്രവാചകനില്‍ നിന്ന് ശരിയായ പരമ്പരകളിലൂടെ സ്ഥിരപ്പെടാത്തവയുമുണ്ട്. അതിനാല്‍ പ്രവാചകനില്‍ നിന്ന് സ്ഥിരപ്പെട്ടവ മാത്രമാണ് ഇവിടെ ചേര്‍ക്കുന്നത്.