Skip to main content

മൂന്നു തരം ശിഷ്ട ഓഹരിക്കാര്‍

ശിഷ്ട ഓഹരിക്കാര്‍ മൂന്നായി തരം തിരിക്കപ്പെടുന്നു 

1) സ്വയം ശിഷ്ട ഓഹരിക്കാര്‍

നിശ്ചിത ഓഹരിക്കാരായ ഭര്‍ത്താവും മാതാവൊത്ത സഹോദരനും ഒഴികെയുള്ള എല്ലാ പുരുഷ അനന്തരാവകാശികളും സ്വയം ശിഷ്ട ഓഹരിക്കാരാണ്. ഇവര്‍ താഴെ പറയുന്നവരാണ് : 
a) പുത്രന്‍ 
b) പൗത്രന്‍ (പുത്രന്റെ പുത്രന്‍) 
c) പിതാവ് 
d) പിതാമഹന്‍ 
e) നേര്‍ സഹോദരന്‍  
f) പിതാവൊത്ത സഹോദരന്‍ 
g) നേര്‍ / പിതാവൊത്ത സഹോദരന്റെ പുത്രന്‍ 
h) പിതാവിന്റെ നേര്‍ സഹോദരന്‍ 
i) പിതാവിന്റെ പിതാവൊത്ത സഹോദരന്‍ 
j) പിതാവിന്റെ നേര്‍ / പിതാവൊത്ത സഹോദരന്റെ പുത്രന്‍ 

2)  മറ്റ് അനന്തരാവകാശികളെക്കൊണ്ട് ശിഷ്ട ഓഹരിക്കാരാവുന്നവര്‍

ഇവര്‍ സ്വയം ശിഷ്ട ഓഹരിക്കാരെങ്കിലും മറ്റു ചിലരെക്കൊണ്ടു ശിഷ്ട ഓഹരിക്കാരായി ത്തീരാറുണ്ട്.  ഇപ്രകാരം ശിഷ്ട ഓഹരിക്കാരാവുന്നവര്‍ നാലാണ്.

1) ഒരു പുത്രി അല്ലെങ്കില്‍ ഒന്നിലധികം പുത്രിമാര്‍ നിശ്ചിത ഓഹരിക്കാരാണ് എന്നാല്‍ ഇവരോടൊപ്പം പുത്രന്‍മാരുമുണ്ടെങ്കില്‍ ഇവര്‍ ശിഷ്ട ഓഹരിക്കാരായി തീരും  ഉദാ: ഒരു പുത്രി മാത്രമാണെങ്കില്‍ അവള്‍ക്കു പകുതി സ്വത്തു ലഭിക്കും. എന്നാല്‍ പുത്രിയോടൊപ്പം പുത്രനുമുണ്ടെങ്കില്‍ ഇവര്‍ ശിഷ്ട ഓഹരിക്കാരിയാവുകയും നിശ്ചിത ഓഹരിക്കാരുടേതു കഴിച്ചു ബാക്കി ലഭിക്കുകയും ചെയ്യും.
  
2) പുത്രന്റെ ഒരു പുത്രി അല്ലെങ്കില്‍ ഒന്നിലധികം പുത്രന്‍മാരുടെ പുത്രിമാര്‍, പുത്രന്റെ പുത്രനെ അല്ലെങ്കില്‍ പുത്രന്റെ പുത്രന്‍മാരെ ക്കൊണ്ട് ശിഷ്ട ഓഹരിക്കാരായി മാറുന്നതാണ്.

3) ഒരു നേര്‍ സഹോദരി അല്ലെങ്കില്‍ ഒന്നിലധികം നേര്‍ സഹോദരിമാര്‍, നേര്‍ സഹോദരന്‍ അല്ലെങ്കില്‍ ഒന്നിലധികം നേര്‍ സഹോദരന്‍മാരെക്കൊണ്ട് ശിഷ്ട ഓഹരിക്കാരായി മാറുന്നതാണ്.

4) പിതാവൊത്ത സഹോദരി അല്ലെങ്കില്‍ ഒന്നിലധികം പിതാവൊത്ത സഹോദരിമാര്‍, പിതാവൊത്ത സഹോദരന്‍ അല്ലെങ്കില്‍ ഒന്നിലധികം പിതാവൊത്ത സഹോദരന്‍മാരെ ക്കൊണ്ട് ശിഷ്ട ഓഹരിക്കാരായി മാറുന്നതാണ്.

3) മറ്റൊരനന്തരാവകാശിയുടെ കൂടെ ശിഷ്ട ഓഹരിക്കാരാവുന്നവര്‍  

ഇവരും സ്വയം ശിഷ്ട ഓഹരിക്കാരെങ്കിലും മറ്റു ചിലരുടെ കൂടെ  ശിഷ്ട ഓഹരിക്കാരായി ത്തീരാറുണ്ട്. ഇപ്രകാരം ശിഷ്ട ഓഹാരിക്കാരാവുന്നവര്‍ രണ്ടു വിഭാഗമാണ്.
 
1) ഒന്നോ അതിലധികമോ നേര്‍ സഹോദരിമാര്‍ ഒന്നോ അതിലധികമോ  പുത്രിമാരോടോ പുത്രന്റെ പുത്രിമാരോടോ ഒപ്പം   
2) ഒന്നോ അതിലധികമോ പിതാവൊത്ത സഹോദരിമാര്‍, ഒന്നോ അതിലധികമോ പുത്രിമാരോടോ  പുത്രന്റെ പുത്രിമാരോടോ ഒപ്പം. 
    
അതായത്  നേര്‍ അല്ലെങ്കില്‍ പിതാവൊത്ത സഹോദരിമാര്‍ പുത്രിമാരുടെ അല്ലെങ്കില്‍ പുത്രന്റെ പുത്രിമാരുടെ സാന്നിധ്യത്തില്‍ സഹോദരനെപ്പോലെ അസബക്കാരിയാകുകയും സഹോദരന്‍ തടയുന്നവരെ തടയുകയും ചെയ്യും.
 
3) ചാര്‍ച്ചക്കാര്‍

മുകളില്‍ പറഞ്ഞ നിശ്ചിത ഓഹാരിക്കാരോ ശിഷ്ട ഓഹരിക്കാരോ അല്ലാത്തവാരാണ്  ചാര്‍ച്ചക്കാര്‍.  മുകളില്‍ പറഞ്ഞ രണ്ടു വിഭാഗക്കാരുടെ അഭാവത്തില്‍ മാത്രമേ ഇവര്‍ക്ക് അനന്തരാവകാശം ലഭിക്കുകയുള്ളു . ഇവരുടെ ലിസ്റ്റ് താഴെ ചേര്‍ക്കുന്നു:  

•    പുത്രിയുടെ സന്താനങ്ങള്‍ 
•    മാതാമഹന്‍ (മാതവിന്റെ പിതാവ്) 
•    നേര്‍ സഹോദരന്റെയും പിതാവ് ഒത്ത സഹോദരന്റെയും പുത്രിമാര്‍ 
•    നേര്‍ സഹോദരിയുടെയും പിതാവ് ഒത്ത സഹോദരിയുടെയും സന്താനങ്ങള്‍
•    മാതാവ് ഒത്ത സഹോദരീ സഹോദരന്‍മാരുടെ സന്താനങ്ങള്‍
•    പിതാവിന്റെ നേര്‍ സഹോദരിയും പിതാവ് ഒത്ത സഹോദരിയും 
•    പിതാവിന്റെ നേര്‍ സഹോദരന്റെയും പിതാവ് ഒത്ത സഹോദരന്റെയും പുത്രിമാര്‍
•    മാതാവിന്റെ സഹോദരീ സഹോദരന്‍മാര്‍

Feedback