Skip to main content

ഇന്‍ഷൂറന്‍സ് (4)

ഭാവിയില്‍ സംഭവിക്കാവുന്ന ഏതെങ്കിലും രൂപത്തിലുള്ള നഷ്ടത്തിന് സാമ്പത്തിക പരിഹാരം ലഭ്യമാവണം എന്ന ഉദ്ദ്യേശ്യത്തില്‍ മുന്‍കൂറായി പണം ഒരു സ്രോതസ്സില്‍ നിക്ഷേപിക്കുന്ന രീതിയാണ് ഇന്‍ഷുറന്‍സ്. ഇതര നിക്ഷേപങ്ങളെപ്പോലെ ആവശ്യാനുസരണം പണം പിന്‍വലിക്കാന്‍ കഴിയുന്ന ഒരു പദ്ധതിയല്ല ഇത്. ഒരു വ്യക്തിക്ക് നേരിട്ടേക്കാവുന്ന നഷ്ടത്തെ മറ്റുള്ളവരുമായി പങ്കിടുക എന്നതാണ് ഇന്‍ഷുറന്‍സ് പദ്ധതികളുടെ അടിസ്ഥാനം. നഷ്ടസാധ്യതകള്‍ക്ക് സംരക്ഷണം പ്രദാനം ചെയ്യുന്നതിനാല്‍ ആളുകള്‍ വലിയതോതില്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. 

ധാരാളം കമ്പനികള്‍ ഈ രംഗത്തുണ്ട്. ലൈഫ് ഇന്‍ഷൂറന്‍സ്, ആരോഗ്യ ഇന്‍ഷൂറന്‍സ്, വാഹന ഇന്‍ഷൂറന്‍സ് എന്നിവ ഏറെ പ്രചാരം സിദ്ധിച്ച ഇന്‍ഷുറന്‍സുകളാണ്. ഇവയില്‍ ചിലത് സര്‍ക്കാര്‍ നിയമപ്രകാരം നിര്‍ബന്ധമാക്കപ്പെട്ടതിനാല്‍ അതില്ലാതെ കഴിയില്ലതാനും. 

നിലവിലുള്ള ഈ സമ്പ്രദായങ്ങള്‍ പലിശാധിഷ്ഠിതമാണ്. അല്ലെങ്കില്‍ ചൂതാട്ടത്തിന്റെയോ അനിശ്ചിതത്ത്വത്തിന്റെയോ പരിധിയില്‍ വരുന്നതാണ്. എന്നാല്‍ വ്യക്തികള്‍ക്കും സമൂഹത്തിന്നും ഗുണപ്രദമായ വശങ്ങളെ നിഷേധിക്കാന്‍ കഴിയുകയുമില്ല. അതിനാല്‍ പാരമ്പര്യ ഇന്‍ഷൂറന്‍സ് മുസ്‌ലിംകള്‍ക്ക് അനുവദനീയമാണോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്.

ഇന്‍ഷൂറന്‍സ് സമ്പ്രദായത്തിന്റെ നല്ല വശങ്ങളെ സ്വീകരിക്കുകയും ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായവ ഒഴിവാക്കുകയും ചെയ്ത 'തകാഫുല്‍' സംവിധാനങ്ങള്‍ പല ഇസ്‌ലാമിക രാജ്യങ്ങളിലും ഇന്ന് നിലവിലുണ്ട്. പാരമ്പര്യ ഇന്‍ഷുറന്‍സും തകാഫുല്‍ സമ്പ്രദായവും എങ്ങനെ വ്യത്യസ്തമാകുന്നു എന്നാണ് തുടര്‍ന്നു വിവരിക്കുന്നത്.
 

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446