Skip to main content

റൗദത്തുല്‍ ഉലൂം അസോസിയേഷന്‍ സ്ഥാപനങ്ങള്‍

 

ഫാറൂഖ് ട്രെയിനിംഗ് കോളേജ്

മികച്ച അധ്യാപകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1961 ലാണ് ഫാറൂഖ് ട്രെയിനിംഗ് കോളേജ് ആരംഭിക്കുന്നത്. കേരള സര്‍വ്വകലാശലയില്‍ അഫിലിയേറ്റ് ചെയ്ത് ആരംഭിച്ച ട്രെയിനിംഗ് കോളേജ് 1968 ല്‍ കോഴിക്കോട് സര്‍വ്വകലാശാലയുടെ ഭാഗമായി. 1961 മുതല്‍ കേരളത്തിലെ പ്രഗത്ഭരായ നിരവധി അധ്യാപകരെ സംഭാവന ചെയ്യാന്‍ ഫാറൂഖ് ട്രെയിനിംഗ് കോളേജിന് സാധിച്ചിട്ടുണ്ട്. മലബാറിലെ ഏറ്റവും വലിയ അധ്യാപക പരിശീലന കേന്ദ്രമാണിത്. മലയാളം, ഇംഗ്ലീഷ്, ഗണിതം, ജീവശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഭൗതിക ശാസ്ത്രം എന്നീ ഐഛിക വിഷയങ്ങളിലാണ് കോളേജ് അധ്യാപക പരിശീലനം നല്‍കുന്നത്.

2007 ല്‍ യു.ജി.സി നാക് അക്രിഡിറ്റേഷന്‍ ലഭിച്ച ഫാറൂഖ് ട്രെയിനിംഗ് കോളേജ് 2012 ല്‍ നാക് നാക് ഗ്രേഡിംഗില്‍ ഇന്ത്യയില്‍ അഞ്ചാം സ്ഥാനത്തും, കേരളത്തിലെ  ട്രെയിനിംഗ് കോളേജുകളില്‍ ഒന്നാം സ്ഥാനത്തും എത്തുകയുണ്ടായി.

കോഴിക്കോട് സര്‍വകലാശാലയ്ക്കു കീഴില്‍ വിദ്യാഭ്യാസ വിഭാഗത്തിലെ ഏറ്റവും വലിയ ഗവേഷണ കേന്ദ്രമാണ് ഫാറൂഖ് ട്രെയിനിംഗ് കോളേജ്. പത്ത് പി.എച്ച്.ഡി ഗൈഡുകള്‍ക്ക് കീഴിലായി 40 ല്‍ പരം ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഇവിടെ ഗവേഷണം നടത്തുന്നു.

ഫാറൂഖ് ഹയര്‍ സെക്കന്ററി സ്‌കൂള്‍

1954 ല്‍ ഓറിയന്റല്‍ സ്‌കൂള്‍ എന്ന പേരിലാണ് ഈ സ്ഥാപനം തുടക്കം കുറിക്കുന്നത്. 1957 ല്‍ ഹൈസ്‌കൂളായി മാറുകയും നിരവധി നേട്ടങ്ങളുടെ വര്‍ഷങ്ങള്‍ പിന്നിട്ട് 1998 ല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. ഇതിന്റെ സ്ഥാപകനും മൗലാനാ അബുസ്സ്വബാഹ് മൗലവിയാണ്. സ്‌കൂള്‍ സ്ഥാപിച്ചതു മുതല്‍ 1971 ല്‍ മരിക്കുന്നതു വരെ അദ്ദേഹം സ്‌കൂള്‍ മാനേജറായി സേവനമനുഷ്ഠിച്ചു. 

ഫാറൂഖ് ഹൈസ്‌കൂള്‍

മൗലാനാ അബുസ്സബാഹ് മൗലവി ഫാറൂഖ് കോളേജ് ക്യാമ്പസില്‍ ആരംഭിച്ച മൂന്നാമത്തെ സ്ഥാപനമാണ് ഫാറൂഖ് ഹൈസ്‌കൂള്‍. 1954 ല്‍ അറബി ഭാഷയ്ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് ഓറിയന്റല്‍ സ്‌കൂള്‍ എന്ന പേരില്‍ 6, 7 ക്ലാസുകളാരംഭിച്ചാണ് വിദ്യാലയത്തിന്റെ തുടക്കം. 1957 ല്‍ ഫാറൂഖ് ഹൈസ്‌കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം പൊതുവിദ്യാലയമായി മാറി.

സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്്്, റെഡ്‌ക്രോസ്, ജാഗ്രതാ സമിതി, തുടങ്ങിയ വിവിധ വിഭാഗങ്ങളും വ്യത്യസ്ത ക്ലബ്ബുകളും വളരെ സജീവമായി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നു. കോഴിക്കോട് ജില്ലയിലെ മികച്ച സ്‌റ്റേഡിയങ്ങളിലൊന്ന് ഫാറൂഖ് ഹൈസ്‌കൂളിന്റേതാണ്.

ഫാറൂഖ് എ.എല്‍.പി സ്‌കൂള്‍

ഫാറൂഖ് കോളേജ് ക്യാമ്പസ്സില്‍ പിറവിയെടുത്ത നാലാമത്തെ സ്ഥാപനമാണ് ഫാറൂഖ് എ.എല്‍.പി സ്‌കൂള്‍. ഫാറൂഖ് ഹൈസ്‌കൂളിന്റെ ഭാഗമായാണ് ഈ വിദ്യാലയം പ്രവര്‍ത്തനം തുടങ്ങിയത്. ക്യാമ്പസിലെ ജീവനക്കാരുടെ മക്കള്‍ക്ക് വേണ്ടിയാണ് ഇത് തുടങ്ങിയതെങ്കിലും പിന്നീട് പൊതു സമൂഹത്തിനു കൂടി കവാടങ്ങള്‍ തുറന്നിടുകയായിരുന്നു.

'ഇല' എന്ന പേരില്‍ സ്‌കൂളിന് സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ പ്രക്ഷേപണം ആരംഭിച്ചത് സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടു ഡിവിഷനുള്ള പ്രീെ്രെപമറി വിഭാഗം കൂടി സ്‌കൂളിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്.

അല്‍ ഫാറൂഖ് എഡ്യുക്കേഷനല്‍ സെന്റര്‍

ഉയര്‍ന്ന വിദ്യാഭ്യാസവും പ്രോത്സാഹനവും നല്‍കി യുവജനങ്ങളെ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്ക് യോഗ്യരാക്കി തൊഴില്‍ മേഖലയില്‍ മുന്നേറാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഫാറൂഖ് കോളേജ് ക്യാമ്പസില്‍ 1994 ലാണ് അല്‍ ഫാറൂഖ് എഡ്യുക്കേഷനല്‍ സെന്റര്‍ സ്ഥാപിക്കപ്പെടുന്നത്.

സ്‌കോള്‍ (State Council for Open and Lifelong Education) കേരളയുടെ കീഴില്‍ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ഹയര്‍ സെക്കന്ററി കോഴ്‌സുകളും കോഴിക്കോട് സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്റെ കീഴില്‍ ബി.എ (ഇംഗ്ലീഷ്), ബി.കോം (കോ ഓപ്പറേറ്റീവ്), ബി.കോം (ഫിനാന്‍സ്) ബി.ബി.എ കോഴ്‌സുകള്‍ ഇവിടെയുണ്ട്.

എം.എസ്.സി ഫിസിക്‌സ് കോഴ്‌സുകള്‍ക്ക് പ്രവേശനത്തിനുള്ള മത്സരപ്പരീക്ഷയായ JAM നുള്ള കോച്ചിംഗ് ഇവിടെ നല്‍കി വരുന്നു. 

അല്‍ ഫാറൂഖ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍

മലബാറില്‍ വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് 1991 ലാണ് അല്‍ ഫാറൂഖ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. 

ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂന്നി അച്ചടക്കവും ധാര്‍മിക മൂല്യങ്ങളുമുള്ള ഒരു വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് സ്ഥാപിത ലക്ഷ്യം. ഏകദേശം 157 കുട്ടികളുമായി ആരംഭിച്ച സ്ഥാപനത്തിന് 1997 ല്‍ സി.ബി.എസ്.ഇ യുടെ അംഗീകാരം ലഭിച്ചു. 1999 ല്‍ സ്‌കൂള്‍ സീനിയര്‍ സെക്കന്ററിയായി അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്തു.

ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍

പ്ലസ്ടു/ഡിഗ്രി കഴിഞ്ഞു വരുന്ന വിദ്യാര്‍ഥികളെ മികച്ച അധ്യാപകരാക്കി മാറ്റുന്ന കോഴിക്കോട് ജില്ലയിലെ മികവാര്‍ന്ന അധ്യാപക പരിശീലന കേന്ദ്രമാണ് ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍. 2012 വരെ ടി.ടി.സി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നാലു സെമസ്റ്ററുകളുള്ള കോഴ്‌സാണ് ഇവിടെയുള്ളത്. 2013 മുതല്‍ Diploma in Education-D.Ed എന്ന പേരിലാണ് ഈ കോഴ്‌സ് അറിയപ്പെടുന്നത്. 

ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്

ദക്ഷിണേന്ത്യയിലെ അലിഗര്‍ എന്നറിയപ്പെടുന്ന ഫാറൂഖ് കോളേജിന്റെ കീഴില്‍ 2005 ലാണ് ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ഫിംസ്) പ്രവര്‍ത്തനമാരംഭിക്കുന്നത്. എം.ബി.എ പഠനം എന്നും ചെലവേറിയതാണ്. സാധാരണക്കാരന് താങ്ങാനാവുന്ന ഫീസില്‍ നിലവാരമുള്ള എം.ബി.എ കോഴ്‌സ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഫിംസ് ബിസിനസ് സ്‌കൂള്‍ ആരംഭിക്കുന്നത്. സ്വകാര്യ മേഖലയില്‍ ബിസിനസ് സ്‌കൂളുകള്‍ വിരളമായിരുന്ന കാലഘട്ടത്തില്‍ ഫിംസിന്റെ ആരംഭം മലബാറിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ഒരു ചുവടുവെപ്പായിരുന്നു.


മറ്റുപേജുകള്‍:
റൗദത്തുല്‍ ഉലൂം അറബിക് കോളേജ്    ഫാറൂഖ് കോളേജ്

Feedback
  • Sunday Nov 24, 2024
  • Jumada al-Ula 22 1446