ഇസ്‌ലാമിക പ്രബോധനം എന്നു പറഞ്ഞാല്‍ കേവലം ഉപദേശങ്ങളോ പ്രഭാഷണങ്ങളോ അല്ല. തൗഹീദിലധിഷ്ഠിതമായ ആശയപ്രചാരണം അനിവാര്യം. അതോടൊപ്പം സമൂഹ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടി വേണം. അവശതയനുഭവിക്കുന്നതും സമൂഹത്തിന്റെ സജീവ ശ്രദ്ധ ഉണ്ടാവേണ്ടതുമായ ഒരു രംഗമാണ് അനാഥ സംരക്ഷണം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കേരളത്തിലുണ്ടായിട്ടുള്ള ചില ദുരന്തങ്ങളില്‍ നിന്നുണ്ടായിട്ടുള്ള പാഠങ്ങള്‍ 'യതീം ഖാന'കള്‍ സ്ഥാപിച്ച് അനാഥകളെ കൂട്ടമായി സംരക്ഷിക്കപ്പെടേണ്ട അനിവാര്യതകളുണ്ടാക്കി. വിശിഷ്യാ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉടലെടുത്ത മലബാര്‍ സമരവും തുടര്‍ന്നുള്ള ദശകങ്ങളില്‍ വ്യാപകമായി പടര്‍ന്ന കോളറയും. നവോത്ഥാനത്തിന് മുന്നില്‍ നിന്നവര്‍ തന്നെയാണ് സാഹചര്യത്തിന്റെ അനിവാര്യതയില്‍ രംഗത്തിറങ്ങി യതീം ഖാനകള്‍ സ്ഥാപിച്ചു തുടങ്ങിയത്. ഇന്ന് കേരളത്തില്‍ നിരവധി അനാഥാലയങ്ങളുണ്ട്. മുസ്‌ലിംകള്‍ നടത്തുന്ന ഏതാനും സ്ഥാപനങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ