അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്കു ശേഷം പ്രവാചകന്മാരുടെ ദൗത്യം ഏറ്റെടുത്ത് നടത്തേണ്ടത് പണ്ഡിതന്മാരാണ്. വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രമാണമാക്കി പണ്ഡിതന്മാര്‍ അതു നിര്‍വഹിച്ചു പോന്നിട്ടുണ്ട് താനും.
പ്രവാചക വിയോഗാനന്തരം ഇന്നോളം വരുന്ന ദീര്‍ഘമായ കാലഘട്ടത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് പണ്ഡിതന്‍മാര്‍ കഴിഞ്ഞു പോയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍, ഹദീസ് സമാഹര്‍ത്താക്കള്‍, കര്‍മശാസ്ത്ര വിശാരദന്‍മാര്‍ തുടങ്ങി ആയിരക്കണക്കിന് പണ്ഡിത ശേഷ്ഠര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി തങ്ങളുടെ ദൗത്യം നിര്‍വഹിച്ചിട്ടുണ്ട്. ചരിത്രപരമായി പല കാരണങ്ങളാലും മുസ്‌ലിം സമൂഹം പിന്നാക്കം പോവുകയും അധഃസ്ഥിതിയിലെത്തുകയും ചെയ്ത ദശാസന്ധികളിലെല്ലാം സമുദായത്തെ പിടിച്ചുയര്‍ത്തിയതും മഹാപണ്ഡിതന്‍മാരായിരുന്നു.
കേരളത്തിലും നിരവധി മുസ്‌ലിം പണ്ഡിതന്മാര്‍ വിവിധ കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ആത്മീയ, വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളില്‍ ഇന്നു കാണുന്ന വിതാനത്തിലേക്ക് കേരളത്തിലെ മുസ്‌ലിംകള്‍ വളരുവാന്‍ കാരണം നിസ്വാര്‍ഥരായ പണ്ഡിത ശ്രേഷ്ഠരുടെ മഹനീയ സംഭാവനകളാണ്.
കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാരില്‍ പ്രമുഖരായ ഏതാനും പേരെ അക്ഷരമാലാ ക്രമത്തില്‍ ഇവിടെ പരാമര്‍ശിക്കുകയാണ്.