1921 ലെ മലബാര്‍ സമര പശ്ചാത്തലം. മലബാറിന്റെ തെരുവുകളില്‍ ബ്രിട്ടീഷ് സൈന്യം സംഹാര താണ്ഡവമാടി. ഒരുപാടു മുസ്‌ലിംകള്‍ പിറന്ന മണ്ണിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു. കലാപത്തേക്കാള്‍ ഭീകരമായിരുന്നു കലാപാനന്തരം മലബാറിന്റെ അവസ്ഥ. അനാഥകളും വിധവകളും വൃദ്ധന്മാരും തെരുവുകളില്‍ ഭക്ഷണം ലഭിക്കാതെ ജീവിതത്തോടു മല്ലടിച്ചു. പകര്‍ച്ച വ്യാധികള്‍ വലിയ നാശനഷ്ടങ്ങള്‍ വിതച്ചു. ഈ അവസരത്തില്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് മലബാറിന്റെ ദുരവസ്ഥ വിവരിച്ച് പരിഹാരം ആവശ്യപ്പെട്ട്മലബാര്‍ ജില്ല കലക്ടര്‍ മി. തോമസിന് ഒരു നിവേദനം സമര്‍പ്പിച്ചു. മറുപടി ലഭിക്കാത്തതിനാല്‍ പല തവണ അദ്ദേഹം ഇതാവര്‍ത്തിച്ചു. തുടര്‍ന്ന് മദിരാശിയിലെ ദ ഹിന്ദു, ബോബെയിലെ ക്രോണിക്കിള്‍ എന്നീ പത്രങ്ങളിലൂടെ അദ്ദേഹം സഹായമഭ്യര്‍ഥിച്ചു. കൂടാതെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പല്‍ പ്രമുഖരെയും നേരില്‍ സമീപിച്ചു. പത്രക്കുറിപ്പ് വായിക്കാനിടയായ മൗലാന ഖുസൂരിയെയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ പത്രക്കുറിപ്പില്‍ നിന്നും സംഭാഷണത്തില്‍ നിന്നും മലബാര്‍ മുസ്‌ലിംകളുടെ ഗുരുതരാവസ്ഥ മൗലാന ഖുസൂരി മനസ്സിലാക്കി. പുത്രന്മാരായ മൗലാനാ മുഹ്‌യുദ്ദീന്‍ അഹ്മദിനെയും മൗലാനാ അബ്ദുല്‍ ഖാദിര്‍ ഖുസൂരിയെയും മൗലവി മുഹമ്മദ് അലിയെയും അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ നിര്‍ദേശ പ്രകാരം അന്നത്തെ ഒരു ലക്ഷം രൂപയുമായി മലബാറിലേക്ക് അയച്ചു. മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ജംഇയ്യത്ത് ദഅ്‌വത്ത് വ തബ്‌ലീഗേ ഇസ്‌ലാം' സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തകര്‍ കൂടിയായിരുന്നു അവര്‍.
മലബാറിലെത്തിയ ഖുസൂരി പുത്രന്മാര്‍ ബ്രിട്ടീഷുകാരുടെ മര്‍ദന വാഴ്ച നടന്ന പ്രദേശങ്ങളില്‍ പര്യടനം നടത്തി. ബ്രിട്ടീഷ് പട്ടാളം കൊലപ്പെടുത്തുകയും നാടുകടത്തുകയും ചെയ്തവരുടെ വിധവകളെയും കുട്ടികളെയും നേരില്‍ കണ്ട് ശോചനീയാവസ്ഥ മനസ്സിലാക്കി. അവര്‍ക്ക് പല സ്ഥലങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 25000 ല്‍ പരം അഭയാര്‍ഥികള്‍ക്ക് ആറു മാസത്തിലധികം സൗജന്യമായി അരി നല്കി. 2000-ത്തോളം പേര്‍ക്ക് വസ്ത്രം വിതരണം ചെയ്തു. 285 വീടുകള്‍ പുതുക്കിപ്പണിതു. ഇവരുടെ സംരക്ഷണാര്‍ഥം 'ജംഇയ്യത്ത് ദഅ്‌വത്ത് വ തബ്‌ലീഗേ ഇസ്‌ലാം' എന്ന പേരില്‍ ഒരു അനാഥാലയം സ്ഥാപിച്ചു. ഇതാണ് പിന്നീട് ജെ.ഡി.റ്റി ഇസ്‌ലാം എന്ന ചുരുക്കപ്പേരില്‍ പിന്നീട് വിശ്രുതമായത്. 1922 ജൂലൈ ആയപ്പോഴേക്കും 52 ആണ്‍കുട്ടികളും 25 പെണ്‍കുട്ടികളുമായി 77 അനാഥകള്‍ ജെ.ഡി.റ്റിയില്‍ സംരക്ഷണം തേടിയെത്തി. കോഴിക്കോട് ഹിമായത്ത് സ്‌കൂളിനടുത്തായിരുന്നു സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് കോഴിക്കോടു നഗരത്തില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ വെള്ളിമാടുകുന്നില്‍ സ്വന്തമായി സ്ഥലം വാങ്ങുകയും സ്ഥാപനം അങ്ങോട്ട് മാറ്റുകയും ചെയ്തു.
ആരംഭകാലത്തെ പ്രധാന കെട്ടിട നിര്‍മാണം 1930 ഏപ്രില്‍ 25-ാം തിയ്യതി അറക്കല്‍ രാജ്ഞി ആഇശ ബീവി അലി രാജ ആരംഭിച്ചുവെങ്കിലും 1931ല്‍ അവര്‍ നിര്യാതയായി. പിന്നീട് മാതാവിന്റെ സ്മരണക്കായി അവരുടെ മൂന്നാമത്തെ മകനായ ഹുസൈന്‍ അലിരാജ 1932 നവംബര്‍ 30 ന് ആ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിക്കൊടുത്തു. ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്.ഒ 9001:2000 അംഗീകൃത യതീംഖാനയാണ് ഇത്. 2011ല്‍ ജെ.ഡി.റ്റിക്ക് ശിശുക്ഷേമ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രപതിയുടെ മികച്ച സ്ഥാപനത്തിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
യതീംഖാനയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കിയാണ് ജെ.ഡി.റ്റി സ്ഥാപനങ്ങളുടെ തുടക്കം. പിന്നീട് അവ വളര്‍ന്ന് പന്തലിച്ച് ഒരു നാടിനു തന്നെ വെളിച്ചമായി മാറാന്‍ തുടങ്ങി. മുഖ്താര്‍ അഹ്മദ് സാഹിബ്, മുഹമ്മദ് നഹ, മുഹമ്മദ് അസ്‌ലം സാഹിബ്, ഉത്താന്‍ കോയ ഹാജി, വി.അബ്ദുല്ല സാഹിബ്, കെ.പി ഹസ്സന്‍ ഹാജി, മുഹമ്മദ് അബ്ദു യമാനി തുടങ്ങിയവര്‍ പല കാലങ്ങളിലായി ജെ.ഡി.റ്റിയുടെ വളര്‍ച്ചക്ക് ചുക്കാന്‍ പിടിച്ചു.
27ല്‍ അധികം സ്ഥാപനങ്ങളിലായി 19000ത്തിലധികം വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നു.
ജെ.ഡി.റ്റി സ്ഥാപനങ്ങള്‍:
1. LP School, Estd, 1932
2. High School, Estd, 1957
3. Industrial Training Institute (ITI) , Estd, 1978
4. National Institute of Open Schooling, Estd, 1989
5. IGNOU Study Centre, Estd, 1989
6. IQRAA English Medium School, Estd, 1991
7. Vocational Higher Secondary School, Estd, 1991
8. Hassan Haji memorial JDT Islam Polytechnic College, Estd, 1994
9. College of Pharmacy (D.Pharm), Estd, 1996
10. Higher Secondary School, Estd, 2000
11. Higher Secondary School (Unaided) , Estd, 2002
12. New Hope English Medium School, Estd, 2002
13. College of Pharmacy (B.Pharm), Estd, 2004
14. College of Arts and Scirnce, Estd, 2005
15. Late Sheikh Abdulla Al Nouri Memorial JDT Islam Informatics Centre, Estd, 2005
16. College of Physiotherapy, Estd, 2005
17. College of Nursing, Estd, 2005
18. School for Differently Abled, Estd, 2010
19. IQRAA Hospital and Research Centre, Estd, 2000
വിലാസം:
ജെ.ഡി.റ്റി ഇസ്‌ലാം
വെള്ളിമാടൂകുന്ന്
മേരിക്കുന്ന് പി.ഒ
കോഴിക്കോട്, കേരള
പിന്‍: 673012
ഫോണ്‍: 914952731420
ഇ-മെയില്‍: info@jdtislam.org
വെബ്‌സൈറ്റ്: www.jdtislam.org