ഇബ്‌റാഹീമിന്റെ മരണ ശേഷം മകന്‍ അബ്ദുല്ലയാണ് അമീറായത്. കാര്‍ഷിക നികുതി ഉല്പന്നങ്ങളായി വാങ്ങിയിരുന്നത് നിര്‍ത്തലാക്കി. പണമായി അടക്കണമെന്ന് ഉത്തരവിട്ടു. അത് ജനങ്ങളെ ബാധിച്ചു. അഞ്ചുവര്‍ഷം മാത്രമേ അബ്ദുല്ല ഭരിച്ചുള്ളൂ.
സിയാദത്തുല്ല ഒന്നാമനാണ് അബ്ദുല്ലക്കുശേഷം ഭരണമേറ്റത്. മധ്യധരണ്യാഴിയില്‍ വര്‍ഷങ്ങളോളം മുസ്്‌ലിംകള്‍ക്ക് പിടികൊടുക്കാതെ നിന്ന സിസിലി ദ്വീപ് അഗ്‌ലബി ഭരണകൂടത്തോട് ചേര്‍ക്കാനായത് സിയാദത്തുല്ലക്കാണ്. സിസിലി പില്‍ക്കാലത്ത് മുസ്്‌ലിംകളുടെ യുദ്ധത്താവളമായി.
അബുല്‍അബ്ബാസ് മുഹമ്മദ് (ഹി. 226), ഇബ്‌റാഹീം അഹമ്മദ് (ഹി. 242), സിയാദത്തുല്ല (249), അബുല്‍ഗറാനീഖ് (ഹി. 250), ഇബ്‌റാഹീം രണ്ടാമന്‍ (ഹി. 261), അബുല്‍അബ്ബാസ് രണ്ടാമന്‍ (ഹി. 269), സിയാദത്തുല്ല മൂന്നാമന്‍ (ഹി. 290) എന്നിവരും പിന്നീട് ഊഴം മാറി വന്നു.
ഹി. 269ല്‍ (ക്രി. 909) ഫാത്വിമി സൈന്യനായകന്‍ അബൂഅബ്ദില്ലയുടെ ജൈത്രയാത്രയില്‍ അഗ്‌ലബീ ഭരണം തുടച്ചു നീക്കപ്പെട്ടു.