ചരിത്രത്തില്‍ അറിയപ്പെട്ട അനേകം തത്വചിന്തകരുണ്ട്. തത്വചിന്ത അഥവാ ഫിലോസഫി എന്നത് ഒരു ശാസ്ത്രമല്ല; വ്യക്തിനിഷ്ഠമായ ധിഷണയിലൂടെ ലോക വ്യവഹാരങ്ങളെയും മനുഷ്യജീവിതത്തെയുമെല്ലാം നോക്കിക്കാണുന്ന സമീപനമാണ്. പുരാതന കാലത്തു തന്നെ ലോകത്തെ സ്വാധീനിച്ച കാര്യങ്ങളിലൊന്നാണ് ഗ്രീക്ക് തത്വചിന്തകള്‍. പല മതദര്‍ശനങ്ങളിലും ഈ ഫിലോസഫി പ്രതിഫലനമുണ്ടാക്കിയിട്ടുണ്ട്. ഇസ്‌ലാമിക സമൂഹത്തിലും പില്കാലത്ത് നിരവധി ദാര്‍ശനികമാര്‍ ഉണ്ടായിട്ടുണ്ട്. ഗ്രീക്ക് തത്വചിന്തകള്‍ ഇസ്‌ലാമിക ദര്‍ശനവുമായി കൂടിച്ചേര്‍ന്ന് ചില ചിന്താധാരകളും അനേകം ഗ്രന്ഥങ്ങളും ഉടലെടുത്തിട്ടുണ്ട്. ഇസ്‌ലാം ഒരു ദാര്‍ശനികന്റെ ദര്‍ശനമല്ല. ദൈവപ്രോക്തമായ മതമാണ്. മത തത്വങ്ങളെ ദാര്‍ശനികമായി സമീപിക്കുന്നതില്‍ അപാകതയില്ല എന്നുമാത്രം.