ഉമര്‍(റ) കര്‍ശനക്കാരനായിരുന്നു. അത് എല്ലാ രംഗത്തും അദ്ദേഹം പാലിച്ചു. എന്നാല്‍ ഉസ്മാന്‍(റ) ഉദാരനും സമ്പന്നനുമായിരുന്നു. അത് അദ്ദേഹത്തിന്റെ നയങ്ങളിലും ഏറെക്കുറെ നിഴലിച്ചു. നാട്ടില്‍ സമൃദ്ധിയുണ്ടായി. ജീവിതനിലവാരം ഉയര്‍ന്നു. പലപ്പോഴും ആഡംബരത്തിനിത് വഴിയൊരുക്കു കയും ചെയ്തു. ഇതിനെതിരെ അബൂദര്‍റുല്‍ ഗിഫാരി(റ)യെപ്പോലുള്ളവര്‍ രംഗത്തു വന്നെങ്കിലും മാറ്റം വരുത്താന്‍ കഴിഞ്ഞില്ല.
ഇസ്ലാമിക ഭരണപ്രദേശം വികസിച്ചപ്പോള്‍ മുസ്‌ലിംകളും അവിടങ്ങളില്‍ വ്യാപിച്ചു. സ്വാഭാവികമായി ഉണ്ടായ ഭാഷാവൈവിധ്യങ്ങളും ഭാഷാഭേദങ്ങളും ഖുര്‍ആന്‍ പാരായണത്തില്‍ പ്രതിഫലിക്കുകയും പലരും പലരൂപത്തില്‍ പാരായണം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. അബൂബക്ര്‍(റ)ന്റെ കാലത്ത് ഗ്രന്ഥരൂപത്തിലാക്കി സൂക്ഷിച്ച മുസ്വ്ഹഫ് ഖുര്‍ആന്‍ മന:പാഠമാക്കിയവരെ വിളിച്ചു കൂട്ടി പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്തു. അതിന്റെ ഏഴുപകര്‍പ്പുകള്‍ തയ്യാറാക്കി. അവയോരോന്നും മക്ക, സിറിയ, യമന്‍, ബഹ്‌റൈന്‍, ബസ്വറ, കൂഫ, മദീന എന്നിവിടങ്ങളില്‍ സൂക്ഷിക്കുകയും ചെയ്തു.
മുസ്‌ലിം സമൂഹത്തില്‍ ശൈഥില്യം സൃഷ്ടിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച ചില തത്പര കക്ഷികള്‍ ഖലീഫക്കെതിരെ ഉപജാപങ്ങളുമായി രംഗത്തിറങ്ങി. ബന്ധുക്കളെ ഉന്നത ഉദ്യോഗങ്ങളില്‍ നിയമിച്ചു, ഉമറി(റ)ന്റെ ഘാതകരെ കൊന്ന പുത്രന്‍ ഉബൈദുല്ലയെ വെറുതെ വിട്ടു, ജുമുഅക്ക് രണ്ടു ബാങ്ക് ഏര്‍പ്പെടുത്തി, കുതിരക്ക് സകാത്ത് ചുമത്തി, സകാത്ത് സംഘടിതമല്ലാതെ വിതരണം ചെയ്യാന്‍ അനുവദിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഖലീഫക്കെതിരെ അവര്‍ ഉന്നയിച്ചു.
ഉസ്മാന്‍(റ) വധിക്കപ്പെടുന്നു
കലാപകാരികളാല്‍ കൊല്ലപ്പെടുകയായിരുന്നു വിനയം മുദ്രയാക്കിയ ഉസ്മാന്‍(റ). ഈജിപ്ത്, കൂഫ, ബസ്വറ എന്നിവിടങ്ങളിലെ ചിലരാണ് ആരോപണങ്ങളുമായി ഉസ്മാനെ(റ)തിരെ കലാപത്തിനിറങ്ങിയത്. ഇവര്‍ ഹജ്ജിനെന്ന പേരില്‍ ആയുധങ്ങളുമായി മദീനയിലെത്തുകയും ഖലീഫ ഉസ്മാന്‍(റ) രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കലാപകാരികളുടെ ആരോപണങ്ങള്‍ക്ക് ഉസ്മാന്‍(റ) അക്കമിട്ട് മറുപടി നല്‍കി. അലി(റ), ത്വല്‍ഹ(റ), സുബൈര്‍(റ), പ്രവാചക പത്‌നിമാര്‍ എന്നിവരെല്ലാം നാടുകളിലേക്ക് തിരിച്ചുപോകാന്‍ അവരോടാവശ്യപ്പെട്ടു. ഇതിനിടെ, ഖലീഫയുടേതായി ഒരു വ്യാജ കത്തും പ്രചരിപ്പിക്കപ്പെട്ടു. കലാപകാരികളില്‍ ചിലരെ വധിക്കാന്‍ നിര്‍ദേശം നല്‍കുന്ന കത്തായിരുന്നു അത്. ആ കത്ത് താനയച്ചതല്ലെന്ന് ഖലീഫ തീര്‍ത്തുപറഞ്ഞു. വിശ്വസിക്കാന്‍ കൂട്ടാക്കാത്ത കുഴപ്പക്കാര്‍ ഖലീഫയുടെ വീടു വളഞ്ഞു.
അവരെ തുരത്തിയോടിക്കാന്‍ പലരും അനുവാദം ചോദിച്ചെങ്കിലും മദീനയില്‍ രക്തം വീഴ്ത്താന്‍ ഖലീഫ അനുമതി നല്‍കിയില്ല. അങ്ങനെ, 40 ദിവസം പിന്നിട്ട ഉപരോധം ആ ഹീന കൃത്യത്തോടെ അവസാനിച്ചു. ഹിജ്‌റ 35 ദുല്‍ഹിജ്ജ 18 വെള്ളി (ക്രി.വ. 856 ജൂലൈ 17), കലാപകാരികള്‍ വീട്ടില്‍കയറി, ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്ന ഉസ്മാനെ(റ) വെട്ടിക്കൊല്ലുകയാ യിരുന്നു.
12 വര്‍ഷമാണ് ഉസ്മാന്‍ ഭരണം നടത്തിയത്.