ഇസ്‌ലാമിക കാര്യങ്ങള്‍ പഠിക്കുക എന്നത് ഓരോ മുസ്‌ലിമിന്റെയും വ്യക്തിപരമായ ബാധ്യതയാണ്. വിശുദ്ധ ഖുര്‍ആനും നബിചര്യയും സാമാന്യമായെങ്കിലും അറിഞ്ഞിരിക്കണം. അറിയാത്ത കാര്യങ്ങളില്‍ വ്യക്തത വരുത്തുവാന്‍ പണ്ഡിതന്മാരെ ആശ്രയിക്കാവുന്നതാണ്.
പണ്ഡിതന്മാരോട് മതവിധി (ഫത്‌വ) തേടാവുന്നതാണ്. എന്നാല്‍ ഒരു പണ്ഡിതനെയും അന്ധമായി അനുകരിക്കാന്‍ മുസ്‌ലിം ബാധ്യസ്ഥനല്ല. അന്ധമായ അനുകരണത്തിന് തഖ്‌ലീദ് എന്നു പറയുന്നു. മതത്തില്‍ തഖ്‌ലീദ് ഇല്ല. അറിയാത്തത് ചോദിച്ചറിയാം. ചോദിച്ചറിഞ്ഞത് വീണ്ടും സ്ഥിരീകരണം തേടാം. കാരണം മനുഷ്യന്‍ ബുദ്ധിയും വിവേചന ശേഷിയും ഉള്ളവനാണ്.