Skip to main content

മീകാഈല്‍

മീക്കാഈല്‍(അ) എന്ന മലക്കിന്റെ നാമം വിശുദ്ധ ഖുര്‍ആനില്‍ ജിബ്‌രീല്‍ മലക്കിനോട് ചേര്‍ത്തികൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നു. ആര്‍ക്കെങ്കിലും അല്ലാഹുവോടും അവന്റെ മലക്കുകളോടും അവന്റെ ദൂതന്മാരോടും ജിബ്‌രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കില്‍ ആ നിഷേധികളുടെ ശത്രു തന്നെയാകുന്നു അല്ലാഹു.(2:98) തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് ജിബിരീല്‍ റസൂലിന് വഹ്‌യ് എത്തിക്കുന്നത് എന്ന് പറഞ്ഞ് ജൂതന്മാര്‍ ജിബ്‌രീലിനോട് ശത്രുത പ്രകടിപ്പിച്ചതിന് യാതൊരടിസ്ഥാനവുമില്ല.

ഒരിക്കല്‍ അബൂസലമ(റ) പ്രവാചക പത്‌നി ആഇശ(റ)യോട് നബി(സ) രാത്രി നമസ്‌കാരം ആരംഭിച്ചിരുന്നത് ഏതൊരു പ്രാര്‍ഥനയോടു കൂടിയായിരുന്നു എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: “ജിബ്‌രീലിന്റെയും, മീക്കാഈലിന്റെയും, ഇസ്‌റാഫീലിന്റെയും നാഥനായ അല്ലാഹുവേ, ആകാശഭൂമികളുടെ സ്രഷ്ടാവും ദൃശ്യവും അദൃശ്യവും അറിയുന്നവനുമായ (അല്ലാഹുവേ) നിന്റെ അടിമകള്‍ ഭിന്നിച്ച കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നവന്‍ നീയാണ്. അവര്‍ ഭിന്നതയില്‍ പെട്ടു പോയ വിഷയത്തില്‍ എന്നെ നീ നേര്‍മാര്‍ഗത്തിലാക്കിത്തരേണമേ. നീ ഉദ്ദേശിക്കുന്നവരെ നീ നേര്‍ മാര്‍ഗത്തിലാക്കുമല്ലോ (മുസ്‌ലിം, തിര്‍മിദി, നസാഈ, അബൂദാവൂദ്, ഇബ്‌നുമാജ, അഹ്മദ്).

മീക്കാഈല്‍ എന്ന മലക്ക് ഭൂമുഖത്ത് ജീവിതത്തിനാധാരമായ മഴയും സസ്യജാലങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഇബ്‌നുകഥീര്‍ അദ്ദേഹത്തിന്റെ അല്‍ ബിദായ വന്നിഹായയില്‍ പറയുന്നു (1:59).
 

Feedback
  • Thursday Apr 3, 2025
  • Shawwal 4 1446