Skip to main content

ദാബ്ബത്തുല്‍ അര്‍ദ്

അല്ലാഹു പറയുന്നു. ആ വാക്ക് അവരുടെ മേല്‍ വന്നുഭവിച്ചാല്‍ ഭൂമിയില്‍ നിന്ന് ഒരുജന്തുവെ നാം അവരുടെ നേരെ പുറപ്പെടുവിക്കുന്നതാണ്. മനുഷ്യന്‍ തങ്ങളുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢവിശ്വാസം കൊള്ളാതിരിക്കുകയായിരുന്നു എന്ന വിഷയം അത് അവരോട് സംസാരിക്കുന്നതാണ് (27:82). അന്ത്യദിനത്തില്‍ ഭൂമിയില്‍നിന്ന് എഴുന്നേല്‍പ്പിക്കപ്പെടുന്ന അത്ഭുത ജന്തുവിനെക്കുറിച്ച് ഈ വചനം വ്യക്തമാക്കിത്തരുന്നു. എല്ലാ നിലക്കും ജനങ്ങള്‍ ദുഷിക്കുകയും നന്മ കല്പിക്കുവാനോ തിന്മ തടയാനോ ആരും ഇല്ലാതെ വരികയും ചെയ്യുമ്പോള്‍ അല്ലാഹു ഈ ജന്തുവിനെ അയക്കുമെന്നാണ് നബി(സ) പറയുന്നത്. ആ മൃഗത്തിന്റെ സംസ്‌കാരത്തെക്കുറിച്ചോ ആ മൃഗം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ചോ കൃത്യമായി പറയുന്ന സ്വീകാര്യമായ ഹദീസുകളൊന്നും ഇല്ല. ഖിയാമത്ത് നാളിന്റെ അടയാളമായി ഈ ജീവിയെയും നബി(സ) എണ്ണിയിരിക്കുന്നത് നാം വിശ്വസിക്കുകയാണ് വേണ്ടത്. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു.  നബി(സ) പറയുന്നത് ഞങ്ങള്‍ കേട്ടു. ''അന്ത്യനാളിന്റെ അടയാളമായി പ്രത്യക്ഷപ്പെടുന്ന ദൃഷ്ടാന്തങ്ങളില്‍ ആദ്യമായുണ്ടാകുന്നത് സൂര്യന്‍ അതിന്റെ അസ്തമനദിക്കില്‍നിന്ന് ഉദയം ചെയ്യലും ഒരു പൂര്‍വാഹ്ന സമയത്ത് ജനങ്ങളില്‍ മൃഗം അഥവാ ജീവി പ്രത്യക്ഷപ്പെടലുമാകുന്നു (മുസ്‌ലിം).

Feedback
  • Friday Apr 4, 2025
  • Shawwal 5 1446