കപടവിശ്വാസികള്‍ കരുതിയിരുന്നത് തങ്ങളാണ് പ്രതാപശാലികളെന്നും നിന്ദ്യരായ മുസ്‌ലിംകളെ മദീനയില്‍ നിന്ന് പുറംതള്ളാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നുമായിരുന്നു. ഇസ്‌ലാമിന്റെ ശത്രുക്കളുമായി അവര്‍ നടത്തിയ ഗൂഢാലോചനകളില്‍ അവര്‍ പങ്കാളികളായത് തങ്ങള്‍ക്കാണ് പ്രതാപവും അന്തസ്സും ഉള്ളത് എന്ന നിലക്കായിരുന്നു. അവരുടെ സ്വകാര്യസംഭാഷണങ്ങളില്‍ അവര്‍ ആത്മപ്രശംസ നടത്തുന്നവരായിരുന്നു. മുനാഫിഖുകളുടെ വാക്കുകള്‍ മുനാഫിഖൂന്‍ എന്ന അധ്യായത്തിലെ എട്ടാമത്തെ സൂക്തത്തില്‍ ഇങ്ങനെ വായിക്കാം.
' തങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന് അവര്‍ പറയുന്നു. അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷേ, കപടവിശ്വാസികള്‍(കാര്യം)മനസ്സിലാക്കുന്നില്ല'(63:8).