കപടവിശ്വാസികള്‍ മരണഭയം ഉള്ളവരും സദാ പരിഭ്രാന്തരുമാണെന്ന് അവരുടെ ദുസ്വഭാവത്തെ തുറന്നുകാട്ടി അല്ലാഹു പറയുന്നു:
തീര്‍ച്ചയായും അവര്‍ നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ടവരാണെന്ന് അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തു പറയും. എന്നാല്‍ അവര്‍ നിങ്ങളുടെ കൂട്ടത്തില്‍ പെട്ടവരല്ല. പക്ഷേ അവര്‍ പേടിച്ചുകഴിയുന്ന ഒരു ജനവിഭാഗമാകുന്നു (9:56).
ഏതെങ്കിലും അഭയസ്ഥാനമോ ഗുഹകളോ കടന്നുകൂടാന്‍ പറ്റിയ ഏതെങ്കിലും സ്ഥലമോ അവര്‍ കണ്ടെത്തുകയാണെങ്കില്‍ കുതറിച്ചാടിക്കൊണ്ട് അവരങ്ങോട്ട് തിരിഞ്ഞു പോകുന്നതാണ് (9:57).