Skip to main content

കഫന്‍ ചെയ്യല്‍

 

മയ്യിത്തിൻ കഫൻ പുടവ അണിയിക്കൽ മുസ്‌ലിംകളുടെ സാമൂഹിക ബാധ്യതയാണ് (ഫർദ് കിഫായ). ഒരാൾക്ക് തൻ്റെ ജീവിതകാലത്ത് തന്നെ കഫൻ വസ്ത്രം തയ്യാറാക്കിവെക്കാവുന്നതാണ്.

''നബി(സ്വ)യുടെ കാലത്ത് കഫപ്പുടവ ഒരുക്കിവെച്ചിട്ട് ആക്ഷേപിക്കപ്പെടാത്ത വ്യക്തി'' എന്ന അധ്യായത്തിൽ ബുഖാരി ഉദ്ധരിക്കുന്നു: ''ഒരു സ്ത്രീ കരകൾ നെയ്തു പിടിപ്പിച്ച ഒരു വസ്ത്രവുമായി നബി(സ്വ)യുടെ അടുക്കൽ വന്നു. അവർ പറഞ്ഞു: ''ഇത് എൻ്റെ കൈകൾകൊണ്ട് നെയ്തതാണ്. ഇത് അങ്ങയെ ധരിപ്പിക്കാനാണ് ഞാൻ വന്നിട്ടുള്ളത്.'' പ്രവാചകന് അതാവശ്യമായതിനാൽ സ്വീകരിച്ചു. ആ തുണിയുടുത്ത് റസൂൽ ഞങ്ങളുടെ അരി കിലേക്ക് വന്നു. ഞങ്ങളിൽ ഒരാളെ അതാകർഷിച്ചു. അദ്ദേഹം പറഞ്ഞു: ''അതു വളരെ നന്നായിട്ടുണ്ട്; അതെ നിക്ക് നൽകിയാലും.' അപ്പോൾ ജനങ്ങൾ പറഞ്ഞു: ''നീ ചെയ്തത് ശരിയായില്ല. നബി(സ്വ)ക്ക് അത്യാവശ്യമുണ്ടായിരിക്കെ നീയത് ചോദിച്ചു. തിരുദൂതർ ചോദിക്കുന്നവരെ മടക്കുകയില്ലെന്ന് നിനക്കറിയാം.'' അദ്ദേഹം പറഞ്ഞു: ''എനിക്ക് ധരിയ്ക്കാൻ വേണ്ടിയല്ല ഞാനത് ചോദിച്ചത്; മറിച്ച് എനിക്ക് കഫപ്പുടവയായി ഉപയോഗിക്കാനാണ്.'' റിപ്പോർട്ടർ പറയുന്നു: ''അതായിരുന്നു അയാളുടെ കഫൻ വസ്ത്രം'' (ബുഖാരി).

മൃതദേഹം മുഴുവൻ മറയുന്ന ഒരു വസ്ത്രം കൊണ്ടെങ്കിലും കഫൻ ചെയ്യേണ്ടതാണ്. ഖബ്ബാബിൽനിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു: ''ഉഹ്ദ് യുദ്ധത്തിൽ വധിക്കപ്പെട്ട മുസ്വ്അബ്ബ്നു ഉമൈറിനെ കഫൻ ചെയ്യാൻ ഒരു പുതപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തല മറച്ചാൽ കാലും, കാലു മരച്ചാൽ തലയും പുറത്താകുമായിരുന്നു. ഒരു തരത്തിൽ ഒരു തരത്തിൽ, ഒരു തരത്തിൽ, ഒരു തരത്തിൽ, "ഒരു തരത്തിൽ '(യാതൊരു") ഒരു തരത്തിൽ.' (.] 'ഒരു' ഒരു '' ഒരു '). മൃതദേഹം മുഴുവൻ മറയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും മറ്റു വല്ലതുംകൊണ്ട് മറച്ചു പൂർണമാക്കണമെന്ന് ഇത് വ്യക്തമാക്കുന്നു.

കഫപ്പുടവ മിതമായ നിലയിലുള്ളതും സാമാന്യം നല്ല തുണിയുമായിരിക്കേണ്ടതാണ്. ഒരു ദിവസം പ്രവാചകൻ തൻ്റെ പ്രസംഗത്തിൽ മോശമായ വസ്ത്രത്തിൽ കഫൻ ചെയ്ത ഒരാളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പറഞ്ഞു: ''നിങ്ങളിൽ വല്ലവരും തൻ്റെ സഹോദരൻ്റെ മയ്യിത്ത് കഫൻ ചെയ്തതായാൽ അയാളുടെ കഫൻ പുടവ നന്നാക്കട്ടെ'' (മുസ്‌ലിം).

എന്നാൽ അത് അമിതമായ വിലപിടിപ്പുള്ളതാകുന്നത് ഇസ്ലാം നിഷിദ്ധമാക്കി. അലിയിൽ നിന്ന് അബൂദാവൂദ് നിവേദനം ചെയ്യുന്നു: ''നിങ്ങളെൻ്റെ കഫൻ പുടവ വിലകൂടിയതാക്കരുത്. നിശ്ചയം, നബി(സ്വ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ''നിങ്ങൾ. അത് അതിവേഗം ദ്രവിച്ചു പോകാനുള്ളതാണ്.''

അലക്കി വൃത്തിയാക്കിയ പഴയ വസ്ത്രം ഉപയോഗിക്കുന്നത് ഉത്തമമാണ്. അബൂബക്ർ(റ) രോഗശയ്യയിൽ ഉപയോഗിച്ച കുങ്കുമക്കറയുള്ള വസ്ത്രം ചൂണ്ടിക്കാട്ടി: ''എൻ്റെ ഈ വസ്ത്രം നിങ്ങൾ അലക്കുക. ഒരു തരത്തിലാണ്. ഒരു തരത്തിലാണ്.] 'ഒരു തരത്തിൽ:' 'ഒരു തരത്തിൽ. ഒരു തരത്തിൽ സംഭവിക്കുന്നു:' ' ഒരു തരത്തിൽ, [[] [

പട്ടുവസ്ത്രത്തിൽ കഫൻ ചെയ്യുന്നത് പുരുഷന്മാർക്ക് നിഷിദ്ധമാണ്. സ്ത്രീകൾക്ക് അനുവദനീയമാണോ എന്നത് അഭിപ്രായവ്യത്യാസമുണ്ട്. അത് അനഭിലഷണീയമാണെന്ന് അധിക പണ്ഡിതന്മാരുടെയും പക്ഷം. കാരണം, മതം നിഷിദ്ധമാക്കിയ അമിതത്വവും ധൂർത്തും അതിലുണ്ട്. പുറമെ ജീവിതത്തിലെ വസ്ത്രം പോലെ ഒരലങ്കാര വസ്തുവല്ലല്ലോ കഫൻ പുടവ. ഇസ്ഹാഖും ഹസനും പട്ടുപുടവ കറാഹത്താണെന്ന് വ്യക്തമാ ക്കിയിട്ടുണ്ട്.

ശവപ്പുടവ വെള്ളയായിരിക്കുന്നത് ഉത്തമമാണ്. നബി(സ്വ) പറഞ്ഞതായി ഇബ്നു അബ്ബാസ്(റ) പറയുന്നു: ''നിങ്ങളുടെ വെള്ളവസ്ത്രങ്ങൾ ധരിക്കുക. അതാണ് നിങ്ങളുടെ ഉത്തമമായ വസ്ത്രം. നിങ്ങളിൽ മരിക്കുന്നവരെ അതിൽ കഫൻ ചെയ്യുക'' (അഹ്മദ്, അബൂദാവൂദ്).

മൃതദേഹത്തിനെന്നപോലെ കഫൻ പുടവകൾക്കും സുഗന്ധം ഉപയോഗിക്കുന്നത് സുന്നത്താണ്. നബി(സ്വ) പറഞ്ഞു: ''നിങ്ങൾ മയ്യിത്തിന് മൂന്ന് തവണ സുഗന്ധം പൂശുക'' (അഹ്മദ്). ഇബ്‌നു അബ്ബാസ്, ഇബ്‌നുഉമർ, അബൂസഈദ് എന്നിവർ തങ്ങളുടെ കഫൻ പുടവകൾക്ക് സുഗന്ധദ്രവ്യം പുകയ്ക്കാൻ വസ്വിയ്യത്ത് ചെയ്തു രുന്നു'' (ഫിഖ്ഹുസ്സുന്ന: 1:518).

മയ്യിത്തിനെ പൂർണമായി മറയ്ക്കുന്ന ഒരു വസ്ത്രമാണ് കഫൻ ചെയ്യുന്നതിൻ്റെ പൂർണരൂപമെന്ന് നേരത്തെ മനസ്സിലാക്കിയല്ലോ. എന്നാൽ പുരുഷന്മാർക്ക് മൂന്നും സ്ത്രീകൾക്ക് അഞ്ചും വസ്ത്രങ്ങളാണ് പൂർണ്ണമായ സുന്നത്ത്. ഒരു തരത്തിൽ: '(") ഒരു തരത്തിൽ ("), ഒരു തരത്തിൽ. അതിൽ കുപ്പായവും തലപ്പാവുമുണ്ടായിരുന്നില്ല'' (ബുഖാരി, മുസ്‌ലിം).

പുരുഷനെ മൂന്ന് വസ്ത്രം പൊതിയുകയാണ് വേണ്ടതെന്ന് പ്രസ്തുത ഹദീസ് വ്യക്തമാക്കുന്നു. തിര്മിദി പറഞ്ഞു: ''ഇപ്രകാരമായിരുന്നു സ്വഹാബികളും അല്ലാത്തവരുമായ പണ്ഡിതന്മാർ ചെയ്തിരുന്നത്''. 

മയ്യിത്ത് സ്ത്രീയാണെങ്കിൽ ഒരു അരയുടുപ്പും മക്കനയും നീളക്കുപ്പായവും പിന്നെ രണ്ടു പുടവകളുമാണ് കഫൻ ചെയ്യാൻ വേണ്ടത്. ലൈല ബിന്ത് ഖാനിഫി സ്സഖഫിയ്യയിൽ നിന്ന് നിവേദനം: ''പ്രവാചകപുത്രി ഉമ്മുകുൽസൂം മരണമടഞ്ഞപ്പോൾ അവരെ കുളിപ്പിച്ചവരിൽ ഞാനുമുണ്ടായിരുന്നു. നബി(സ്വ) ആദ്യം ഞങ്ങൾക്ക് അരയുടുപ്പും പിന്നെ കുപ്പായവും മുഖമക്കനയും ശേഷം ഒരു പുതപ്പും നൽകി. അനന്തരം മറ്റൊരു വസ്ത്രത്തിൽ പൊതിഞ്ഞു'' (അബൂദാവൂദ്, അഹ്മദ്).

ഇതേക്കുറിച്ച് ഉമ്മുഅത്വിയ്യ പറഞ്ഞു: ''ജീവിച്ചിരിക്കുന്നവർക്ക് മക്കന അണിയാറുള്ളതുപോലെ ഞങ്ങൾ അവളെ ശിരോവസ്ത്രമണിയിക്കുകയും അഞ്ചു വസ്ത്രങ്ങൾ കഫൻ ചെയ്യുകയും ചെയ്തു.'' ഇതിൻ്റെ പരമ്പര സ്വീകാര്യമാണ് (ഫത്ഹുൽബാരി 3:133). ''ഗോപ്യഭാഗങ്ങൾ മാത്രം മറയ്ക്കുന്ന അടിവസ്ത്രമാണ് അഞ്ചാമത്തേതെന്ന് ഹസൻ(റ) പറഞ്ഞിരിക്കുന്നു'' (ബുഖാരി).

ഹജ്ജിൽ പ്രവേശിച്ച വ്യക്തി മരിച്ചാൽ മറ്റുള്ളവരെപ്പോലെ കുളിപ്പിച്ചശേഷം ഇഹ്റാമിൻ്റെ രണ്ടു വസ്ത്രത്തിൽ കഫൻ ചെയ്യണം. തല മൂടുകയോ സുഗന്ധദ്രവ്യം ഉപയോഗിക്കുകയോ അരുത്. ഹജ്ജ് ചെയ്തുകൊണ്ടിരിക്കെ മരിച്ചയാളെ ഇപ്രകാരം കഫൻ ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ട് നബി(സ്വ) പറഞ്ഞു: ''നിങ്ങൾനെ താലിയു പയോഗിച്ചു കുളിപ്പിക്കുക. അവൻ്റെ രണ്ടു വസ്ത്രത്തിൽ കഫൻ ചെയ്യുക. തല മറയ്ക്കുകയും സുഗന്ധം പുരട്ടുകയും അരുത്. പുനരുത്ഥാനദിനത്തിൽ 'തൽബിയത്ത്' ചൊല്ലുന്നവനായിട്ടാണ് അല്ലാഹു അവനെ എഴുന്നേൽപ്പിക്കുക'' (ബുഖാരി, മുസ്‌ലിം). ഇസ്‌ലാമിലെ രക്തസാക്ഷികളെയും അവർ ധരിച്ച വസ്ത്രങ്ങളിൽ തന്നെ കഫൻ ചെയ്യേണ്ടതാണ്. അബ്ദില്ലാഹിബ്നു സഅ്ലബ പറഞ്ഞു: ''ഉഹ്ദ് യുദ്ധദിനത്തിൽ നബി(സ്വ) പറഞ്ഞു: ''അവരെ അവരുടെ വസ്ത്രത്തിൽ തന്നെ പൊതിയുക'' (അബൂദാവൂദ്).

ശരീരത്തിൻ്റെ മുഴുവൻ ദ്വാരങ്ങളിലും സുജൂദിൻ്റെ അവയവങ്ങളിലും വിരലുകളിലും പരുത്തിവെക്കു കയും കഫൻ പുടവയിൽ എന്നാൽ ഇത് മതചര്യയാണെന്നതിന് തെളിവുകളൊന്നുമില്ല. ദുആകളും പദ്യങ്ങളും ത്വരീഖത്തിൻ്റെ സിൽസിലയും മറ്റും എഴുതി കഫൻ പുടവയിൽ വെക്കുന്ന സമ്പ്രദായം ചിലർക്കിടയിലുണ്ട്. തൻമൂലം ഖബ്ർ ശിക്ഷയിൽ നിന്ന് രക്ഷപ്രാപിക്കാൻ കഴിയുമെങ്കിൽ അവരുടെ ജല്പനം. ഇതൊന്നും മതത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. പരലോക രക്ഷക്കുള്ള കാര്യങ്ങളെന്തൊക്കെയെന്ന് തീരുമാനിക്കാൻ മതനിർദ്ദേശമില്ലാതെ നമുക്ക് അധികാരമില്ല. അവയൊക്കെ വര്ജ്യമായ ബിദ്അത്തുകളിൽ പെട്ടതാണ്. ആൻ പോലുള്ള ആദരിക്കേണ്ട വചനങ്ങൾ കഫൻ പുടവയിൽ എഴുതിയാൽ അവ നിന്ദിക്കൽ കൂടിയാണത് (ഫതാവാ ഇബ്‌നു ഹജർ). നിർബന്ധിത ഘട്ടത്തിലല്ലാതെ കഫൻ ചെയ്ത ശേഷം മുഖം കാണിക്കുന്നത് അനഭിലഷണീയമാണ്.

പുടവയ്ക്ക് വേണ്ടിവരുന്ന ചെലവുകൾ പരേതൻ്റെ സ്വത്തിൽ നിന്നാണ് എടുക്കേണ്ടത്. ധനമില്ലെങ്കിലും സംര ക്ഷണ ബാധ്യതയുള്ളവരുടെ ധനത്തിൽ നിന്നും ചെലവാക്കേണ്ടതാണ്. അതിന് ശേഷമേ മുസ്‌ലിം സമൂഹത്തിൻ്റെ പൊതു ഫണ്ടിൽ നിന്നും എടുക്കേണ്ടതുള്ളൂ. സുഫ്യാൻ പറയുന്നു: ''കഫൻ്റെയും കുളിയുടെയും ഖബ്‌റിൻ്റെയും ചെലവുകൾനും നിന്നും എടുക്കേണ്ടതാണ്'' (ബുഖാരി).

സ്നേഹിതന്മാരും ബന്ധുക്കളും ഒരുമിച്ച് ഉചിതമായ രീതിയിൽ തന്നെ മരണപ്പെട്ട വ്യക്തിക്ക് അന്ത്യയാത്ര നൽകേണ്ടത് ആവശ്യമാണ്. അതിൽ പങ്കെടുക്കുന്നത് പുണ്യകർമവും സാമൂഹ്യകടമയുമാണ്. ഒരു മുസ്‌ലിമിൻ മുസ്‌ലിമിനോടുള്ള ആറ് കടമകളിൽ ഒന്ന് ജനാസയെ അനുഗമിക്കലാണെന്ന് നബി(സ്വ) പറഞ്ഞു (ബുഖാരി). വീട്ടിൽ നിന്ന് ഖബ്‌റടക്കംവരെ മയ്യിത്തിനെ അനുഗമിക്കുന്നവർക്ക് മയ്യിത്ത് നമസ്‌കാരം കഴിഞ്ഞു പോകുന്നവരെ ഇരട്ടി പ്രതിഫലമുണ്ടെന്ന് പ്രവാചകൻ(സ്വ) വ്യക്തമാക്കി. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ''വിശ്വാസത്തോടുള്ള പ്രതിഫലേച്ഛയോടെ ആരെങ്കിലും ഒരു മുസ്‌ലിമിൻ്റെ ജനാസയെ നമസ്‌കാരവും ഖബ്‌റടക്കവും കഴിയുന്നത് വരെ അനുഗമിച്ചാൽ രണ്ടു ഖീറാത്ത് പ്രതിഫലമാണ് അവൻ തിരിച്ചുപോവുക. ഓരോ ഖീറാത്തും ഉഹ്ദ് പർവതത്തിന് സമാനമാണ്. ഇനി ഒരാൾ നമസ്കരിക്കുകയും മറവു ചെയ്യുകയും ചെയ്യുന്നതിൻ്റെ മുമ്പ് മടങ്ങുകയും ചെയ്താൽ അവൻ ഒരു ഖീറുമായി മടങ്ങേണ്ടിവരും'' (ബുഖാരി, മുസ്‌ലിം).

 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446