Skip to main content

ഔറംഗസീബ് ആലംഗീര്‍ (1)

ലാളിത്യവും ആത്മാര്‍ത്ഥതയും കൈമുതലാക്കി രാജ്യം ഭരിച്ച അപൂര്‍വം ഭരണകര്‍ത്താക്കളില്‍ ഒരാളാണ് മുഗള്‍ വംശത്തിലെ ആറാമനും പ്രധാനിയുമായ ഔറംഗസീബ്. ഷാജഹാന്റെയും മുംതാസ് മഹലിന്റെയും മനകായി 1618 നവംബർ 3ന് ജനിച്ചു.

ദുശ്ശീലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് അനാര്‍ഭാടമായി ബാല്യവും കൗമാരവും പിന്നിട്ട ഔറംസീബ് ധീരതയില്‍ അസാമാന്യനായിരുന്നു. 14-ാം വയസ്സില്‍ ആനപ്പോരിനിടയില്‍ പെടുകയും തനിക്കുനേരെ കൊമ്പുകുലുക്കി വന്ന ഗജവീരനെ വാളുകൊണ്ട് നേരിടുകയും ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍ പൂര്‍ണമായും നിരവധി ഹദീസുകളും മന:പാഠമാക്കി മതചിട്ടയില്‍ കണിശത കാട്ടി ഈ തിമൂരി യുവാവ് യുദ്ധരംഗത്തുപോലും നമസ്‌കാരമുപേക്ഷിച്ചിരുന്നില്ല.

വയസ്സ് 20ലെത്തിയപ്പോള്‍ തന്നെ പിതാവ് ഭരണ ബാധ്യതയേല്പിച്ചു. ആദ്യം ഡെക്കാനിലും പിന്നെ സിന്ധിലും ഗവര്‍ണറായി. ഭരണപാടവം കൊണ്ട് പിതാവിനെ അത്ഭുതപ്പെടുത്തിയപ്പോള്‍ സുപ്രധാന സൈനികച്ചുമതലകളാണ് പിന്നീട് ഏല്പിക്കപ്പെട്ടത്. ബല്‍ഖ് മുഗിള ഭരണത്തിന്‍ കീഴില്‍ കൊണ്ടുവന്നത് ഔറംഗസീബായിരുന്നു. ഇതെല്ലാമായിട്ടും ഷാജഹാന്‍ തന്റെ പിന്‍ഗാമിയായി ഇഷ്ടപുത്രന്‍ ദാരാ ഷുക്കോവിനെ പ്രഖ്യാപിച്ചത് സഹോദരന്‍മാര്‍ക്കിടയില്‍ സംഘട്ടനത്തിനു ഹേതുവായി.

ഇത് ദാരയും ഔറംഗസീബും തമ്മിലുള്ള യുദ്ധത്തിലേക്കു നയിച്ചു. ചമ്പല്‍ തീരത്തെ സമുഗഡില്‍ വെച്ചു നടന്ന യുദ്ധത്തില്‍ ജയം ഔറംഗസീബിനായിരുന്നു. മതപരിത്യാഗ കുറ്റം ചുമത്തി ദാരക്ക് വധശിക്ഷ നല്‍കി. ദാരയെ പിന്തുണച്ച പിതാവ് ഷാജഹാനെ ആഗ്ര കോട്ടയില്‍ തടവിലിടുകയും ചെയ്തു. 1707 മാർച്ച്‌ 3ന് ഔറംഗസീബ് ചക്രവര്‍ത്തിയായി അധികാരമേല്‍ക്കുകയും 'ആലംഗീര്‍' എന്ന നാമം സ്വീകരിക്കുകയും ചെയ്തു. 40 വയസ്സായിരുന്നു പ്രായം.

പ്രജാവല്‍സലനായ ഭരണാധികാരിക്കു വേണ്ട സകല സദ്ഗുണങ്ങളുമുണ്ടായിരുന്ന ഔറംഗസീബ് അഞ്ചു പതിറ്റാണ്ട് ഭരണം നടത്തി. ഗോല്‍ക്കൊണ്ടയും ബീജാപ്പൂരും ലഡാക്കും അസാമും ചാഡ്ഗാമും തന്റെ കീഴിലാക്കി മുഗള്‍ ഭരണ പ്രദേശത്തിന്റെ വിസ്തൃതി സര്‍വകാല റിക്കോര്‍ഡിലെത്തിക്കുകയും ചെയ്തു. 1708 ഫെബ്രുവരി 21ന് അദ്ദേഹം അന്ത്യയാത്രയായി.

Feedback