ബംഗ്ലാദേശിലെ ഇസ്‌ലാമിക തത്വചിന്തകന്‍, സാമ്പത്തിക വിദഗ്ധന്‍, വിദ്യാഭ്യാസ വിചക്ഷണന്‍. ബംഗ്ലാദേശ് ബാങ്കിന്റെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു. ദേശീയ റവന്യൂ ബോര്‍ഡ് ചെയര്‍മാനായും ജോലി നോക്കിയിട്ടുണ്ട്. ദാറുല്‍ ഇഹ്‌സാന്‍ യൂണിവേഴ്‌സിറ്റി സ്ഥാപകനും നോര്‍ത്ത് സൗത്ത് യൂണിവേഴ്‌സിറ്റിയുടെ സഹസ്ഥാപകനുമാണ്. ഇസ്‌ലാമിക സാമ്പത്തിക ഗവേഷണ ബ്യൂറോ ചെയര്‍മാനുമായിരുന്നു അബ്ദുല്‍ ഹന്നാന്‍. ചിറ്റഗോംഗിലെ മനാറത്ത് അന്താരാഷ്ട്ര ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ അംഗമായിരുന്നു.
1939ല്‍ ബംഗ്ലാദേശിലെ മൈമന്‍സിങ് എന്ന സ്ഥലത്താണ് ജനിച്ചത്. 1959ല്‍ ധാക്ക യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും 1961ല്‍ രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദവും നേടി. ഉന്നത പഠനത്തിന് ശേഷം സിവില്‍ സര്‍വിസില്‍ പ്രവേശിച്ചു. ധാക്കയിലെ ഒരു കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സിലെ ലക്ചററായിട്ടാണ് ഷാ അബ്ദുല്‍ ഹന്നാന്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1963ല്‍ പാകിസ്താന്‍ ഫിനാന്‍സ് സര്‍വിസില്‍ പ്രവേശിച്ചു. 1998ല്‍ ഗവണ്‍മെന്റ് സെക്രട്ടറിയായാണ് സര്‍വിസില്‍ നിന്ന് വിരമിക്കുന്നത്.
ധാക്കയിലെ യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പ്രസംഗം ഏറെ സ്വാധീനം ചെലുത്തിയിരുന്നു. യൂട്യൂബിലും ഹനാന്റെ പ്രസംഗം വീക്ഷിക്കാം. മനുഷ്യാവകാശം, സ്ത്രീകളുടെ അവകാശം തുടങ്ങിയ വിഷയങ്ങളില്‍ ഇസ്‌ലാമിക കാഴ്ചപ്പാടുകള്‍ സമകാലിക കാലഘട്ടത്തില്‍ പങ്കുവെക്കുകയാണ് അദ്ദേഹം.
വഹിച്ച പദവികള്‍: ചെയര്‍മാന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് റവന്യൂ, ഡെപ്യൂട്ടി ഗവര്‍ണര്‍ ഓഫ് ദി സെന്‍ട്രല്‍ ബാങ്ക് ഓഫ് ബംഗ്ലാദേശ്, ഡയറക്ടര്‍ ജനറല്‍ ബ്യൂറോ ഓഫ് ആന്റി കറപ്ഷന്‍, സെക്രട്ടറി, മിനിസ്ട്രി ഓഫ് സോഷ്യല്‍ വെല്‍ഫെയര്‍, സെക്രട്ടറി, ഇന്റര്‍നാഷണല്‍ റിസോര്‍സ് ഡിവിഷന്‍.
പ്രധാന ഗ്രന്ഥങ്ങള്‍:
ഇസ്‌ലാമിക് ഓര്‍ത്തോനിറ്റിെറ്റ ഷോര്‍ക്കര്‍ എര്‍ വുമിക (1985)
ഇസ്‌ലാമി ഓര്‍ത്തോനിറ്റി; ദൊര്‍ശന്‍ ഔര്‍ കൊര്‍മകൗശല്‍ (2002)
നാരി ഷൊമോസാ ഒ ഇസ്‌ലാം (1988)
നാരി ഒ ബസ്‌തൊബോട്ടാ (2002)
സോഷ്യല്‍ ലോസ് ഓഫ് ഇസ്‌ലാം (1995)
ദേശ്, സൊമാജ് ഒര്‍ രാജനീതി (2003)
സോവിയറ്റ് യൂണിയന്‍þഎ ഇസ്‌ലാം (1976)
ഉസൂലുല്‍ ഫിഖ്ഹ് (2000)
ലോ ഇക്കണോമിക്‌സ് ആന്റ് ഹിസ്റ്ററി (2003)