Skip to main content

അന്ത്യനാള്‍; എപ്പോള്‍, എങ്ങനെ?

അന്ത്യനാള്‍

•    'ഐഹികജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടുന്നവരുമല്ല' എന്ന് അവര്‍ പറഞ്ഞിരുന്നു. (6:29)

•    അവര്‍ പറഞ്ഞു: എല്ലുകള്‍ ജീര്‍ണാവശിഷ്ടങ്ങളായിക്കഴിഞ്ഞാല്‍ നാം പുതിയൊരു സൃഷ്ടിയായി ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടുമോ?. (17:49)

•    ഉയിര്‍ത്തെഴുന്നേല്പിന്റെ നാള്‍ അവന്‍ നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതില്‍ സംശയമേ ഇല്ല. (4:87)

•    ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ വിധി കല്പിക്കുന്നതാണ്. (4:141)

•    അവര്‍ ഭിന്നിച്ചു കൊണ്ടിരുന്ന കാര്യത്തില്‍ ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ നിന്റെ രക്ഷിതാവ് അവര്‍ക്കിടയില്‍ വിധികല്പിക്കുക തന്നെ ചെയ്യും. (10:93)

എപ്പോള്‍?

•    അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്റെ രക്ഷിതാവിങ്കല്‍ മാത്രമാണ്. (7:187)

•    തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്‌നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം. (20:15)

•    അന്ത്യസമയം എപ്പോഴാണ് സംഭവിക്കുക എന്നവര്‍ നിന്നോട് ചോദിക്കുന്നു. നിനക്കെന്താണ് അതിനെപ്പറ്റി പറയാനുള്ളത്? അതിന്റെ വിവരം അല്ലാഹുവിങ്കല്‍ മാത്രമാണ്. അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ. (79:42-45)

എങ്ങനെ സംഭവിക്കുന്നു?

•    പെട്ടെന്ന് സംഭവിക്കുന്ന അന്ത്യദിനത്തെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ?. (12:107)

•    പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്കു വരുകയില്ല. (7:187)

•    അവര്‍ ചോദിക്കുന്നു. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഈ വാഗ്ദത്തം എപ്പോഴാണ് പുലരുക? അവര്‍ തര്‍ക്കിച്ചുകൊണ്ടിരിക്കെ അതവരെ പിടികൂടും. (36:48,49)

Feedback
  • Sunday Nov 24, 2024
  • Jumada al-Ula 22 1446