മദീനയെ ഹിജ്റയുടെ വീടാക്കുന്നതിന്റെ മുന്നോടിയായി ഔസ്, ഖസ്റജ് ഗോത്രക്കാരുമായി നബി (സ്വ) നടത്തിയ രണ്ട് ഉടമ്പടികള്‍ പ്രസിദ്ധമാണ്. ഇവ രണ്ടിനും വേദിയായത് മിനായിലെ അഖബയാണ്. ഇവിടെ നിര്‍മ്മിച്ച പള്ളിയാണ് മസ്ജിദുല്‍ ബൈഅത്ത്. ഹിജ്റ 144ല്‍ അബ്ബാസി ഖലീഫ അബൂജഫറുല്‍ മന്‍സ്വൂറാണ് ഈ പള്ളി പണിതത്. മിനായിലെ മക്ക റോഡിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.
അഖബ ഉടമ്പടികള്‍ സംബന്ധിച്ച വിവരങ്ങള്‍ പള്ളിയുടെ ചുവരില്‍ ആലേഖനം ചെയ്തിട്ടുണ്ട്.