Skip to main content

എത്രയാണ് നല്‍കേണ്ടത്

സകാത്ത് നല്‍കുന്ന വ്യക്തികളില്‍ നിന്ന് ഏതെല്ലാം സ്വത്തിനു എത്രയെല്ലാം സകാത്ത് നല്‍കേണ്ടത് എന്ന് കൃത്യമായി ഹദീസുകള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ സകാത്ത് സ്വീകരിക്കുന്നവര്‍ക്ക് എത്രയാണ് നല്‍കേണ്ടത് എന്ന് കൃത്യമായി പരാമര്‍ശിക്കപ്പെടാത്തതുകൊണ്ട് പണ്ഡിതന്മാര്‍ ഇതില്‍ രണ്ടഭിപ്രായക്കാരാണ്.
1.    എന്നെന്നേക്കുമായി ദാരിദ്ര്യമുക്തനാക്കാന്‍ വേണ്ടുന്ന സഹായം നല്‍കുക
2.    ഒരുവര്‍ഷത്തേക്ക് ഉപജീവനത്തിനു വേണ്ടുന്ന സഹായം നല്‍കുക

ഈ രണ്ട് അഭിപ്രായങ്ങളും ഒന്നിച്ചെടുത്താല്‍ സകാത്ത് സ്വീകരിക്കുന്ന വ്യകതികളുടെ അവസ്ഥകള്‍ക്കനുസരിച്ച് രണ്ടും നടപ്പിലാക്കാവുന്നതാണ്. 

ഒരു തൊഴിലറിയുന്ന ദരിദ്രനായ  ഒരു വ്യക്തിക്ക് തൊഴിലുപകരണങ്ങള്‍ സകാത്തായി നല്‍കിയും  ഒരുപാവപെട്ട കൃഷിക്കാരനെ കൃഷിയുപകരണങ്ങളും വിത്തും മറ്റും നല്‍കിയും മറ്റും സ്വയം പര്യാപ്തനാക്കുകവഴി നടപ്പിലാക്കാവുന്നതാണ്.

ഒരു വര്‍ഷത്തേക്ക് ഉപജീവനത്തിനു വേണ്ടുന്ന സഹായം സകാത്തായി നല്‍കുക എന്ന അഭിപ്രായപ്രകാരം നിത്യരോഗം, അംഗവൈകല്യം, പ്രായാധിക്യം എന്നിവമൂലം ഒരു തൊഴിലും എടുക്കാന്‍  തീരെകഴിയാത്ത വ്യക്തികളില്‍ നടപ്പിലാക്കാവുന്നതാണ്.

പാവപ്പെട്ടവര്‍ക്ക് ഏതാനും നാണയത്തുട്ടുകള്‍ കാലാകാലങ്ങളിലായി  നല്കികൊണ്ടിരിക്കുന്ന ഒരു സംമ്പ്രദായമല്ല സകാത്ത്. മറിച്ച്, പാവപ്പെട്ട ഒരു തൊഴിലാളിക്ക് തൊഴിലുപകരണങ്ങള്‍ നല്‍കിയും കച്ചവടം ചെയ്യാന്‍ കഴിയുന്ന പാവപ്പെട്ട ഒരു വ്യക്തിക്ക് കച്ചവടത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ് തുകൊടുത്തും തൊഴിലോ കച്ചവടമോ ചെയ്യാന്‍ കഴിയാത്ത അവശതയനുഭവിക്കുന്ന പാവപ്പെട്ടവന് നിത്യവരുമാനത്തിനുള്ള ഒരു മാര്‍ഗമുണ്ടാക്കികൊടുത്തുകൊണ്ടും അവരെ സ്വയം പര്യാപ്തരാക്കി തുടര്‍ന്നുള്ള കാലങ്ങളില്‍ അവര്‍ക്ക് സകാത്ത് നല്‍കേണ്ടതില്ലാത്ത അവസ്ഥയിലാക്കിത്തീര്‍ക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഇത്തരം വ്യക്തികള്‍ പിന്നീട് സകാത്ത് നല്‍കേണ്ട അത്രയും സമ്പത്തുള്ളവരും ആയിത്തീര്‍ന്നേക്കാം. അതാണ് ചരിത്രം.

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback