Skip to main content

മാതാവൊത്ത സഹോദരീ സഹോദരന്‍മാര്‍, നേര്‍ സഹോദരന്റെ പുത്രന്‍

മാതാവൊത്ത സഹോദരീ സഹോദരന്‍മാര്‍ നിശ്ചിത ഓഹരിക്കാര്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
 
മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം മാതാവൊത്ത സഹോദരീ സഹോദരന്‍മാര്‍ക്ക് അനന്തരാവകാശം (ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ)  ലഭിക്കുന്നു.
    
1. സന്താനങ്ങള്‍ (പുത്രന്‍മാരും പുത്രിമാരും) 
2. പുത്രന്റെ സന്താനങ്ങള്‍ (പുത്രന്‍ വഴിക്കുള്ള പൗത്രന്‍മാരും പൗത്രിമാരും),    പൗത്രന്റെ സന്താനങ്ങള്‍
3. പിതാവ്
4. പിതാമഹന്‍ ( പിതാവിന്റെ പിതാവ് ), പിതാമഹന്റെ പിതാവ്
•    മാതാവൊത്ത സഹോദരീ സഹോദരന്‍മാര്‍ക്ക് നേര്‍ സഹോദരീ സഹോദരന്‍മാരോ പിതാവൊത്ത സഹോദരീ സഹോദരന്‍മാരോ  ഉണ്ടെങ്കിലും  അനന്തരാവകാശം ലഭിക്കുന്നതാണ്.
 

(1/3 + ബാക്കി) (1/6 + ബാക്കി)

മരിച്ചയാള്‍ക്ക് മാതാവൊത്ത സഹോദരീ സഹോദരന്‍മാരല്ലാതെ മറ്റു അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍  (ഒരാളാണെങ്കില്‍ മുഴുവനും ഒന്നിലധികം പേരുണ്ടെങ്കില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തുല്യമായി വീതിക്കപ്പെടുന്നതാണ്)

 

1/6

മാതാവൊത്ത ഒരു സഹോദരിയോ അല്ലെങ്കില്‍ ഒരു സഹോദരനോ മത്രമാണുള്ളതെങ്കില്‍ ആകെ സ്വത്തിന്റെ 1/6 ലഭിക്കുന്നു.   

1/3

ഒന്നിലധികം മാതാവൊത്ത സഹോദരീ സഹോദരന്‍മാരുണ്ടെങ്കില്‍ ആകെ സ്വത്തിന്റെ 1/3 അവര്‍ക്കിടയില്‍ (ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ) തുല്യമായി വീതിക്കപ്പെടുന്നതാണ്.   

 

നിശ്ചിത ഓഹരിക്കാരായ ഇവരോടൊപ്പം ശിഷ്ട ഓഹരിക്കാരായ നേര്‍ സഹോരന്‍മാരുമുണ്ടെങ്കില്‍ ഇവരുടെ ഓഹരി കഴിച്ച് ബാക്കിയുണ്ടെ ങ്കിലേ നേര്‍ സഹോദരന്‍മാര്‍ക്ക് സ്വത്ത് ലഭിക്കുകയുള്ളു.

 

ഉദാ: മരണപ്പെട്ട ഒരു സ്ത്രീയുടെ അവകാശികളായി ഭര്‍ത്താവ് (1/2), മാതാവ് (1/6), നേര്‍ സഹോദരന്‍ (ബാക്കി), മാതാവൊത്ത സഹോദരങ്ങള്‍ (1/3) എന്നിവരാണുള്ളതെങ്കില്‍ ( 3/6+1/6+2/6=6/61) ബാക്കി സ്വത്ത് അവശേഷിക്കാത്തതിനാല്‍ നേര്‍ സഹോദരന്‍ ഒന്നും ലഭിക്കുകയില്ല.

നേര്‍ സഹോദരന്റെ പുത്രന്‍ 

നേര്‍ സഹോദരന്റെ പുത്രന് ശിഷ്ട ഓഹരിക്കാരന്‍ എന്ന് നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.

മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം നേര്‍ സഹോദരന്റെ പുത്രനു അനന്തരാവകാശം ലഭിക്കുന്നു.
    1. പുത്രന്‍
    2. പൗത്രന്‍ (പുത്രന്റെ പുത്രന്‍), പൗത്രന്റെ പുത്രന്‍ 
    3. പിതാവ്
    4. പിതാമഹന്‍ ( പിതാവിന്റെ പിതാവ് ), പിതാമഹന്റെ പിതാവ്
    5. നേര്‍ സഹോദരന്‍
    6. പിതാവൊത്ത സഹോദരന്‍
    7. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി
    8. പിതാവൊത്ത സഹോദരി + പുത്രി / പുത്രന്റെ പുത്രി
·    മാതാവൊത്ത സഹോദരീ സഹോദരന്‍മാര്‍ ഉണ്ടെങ്കിലും നേര്‍ സഹോദരന്റെ പുത്രനു അനന്തരാവകാശം ലഭിക്കുന്നതാണ്

 

മുഴുവന്‍

 

മരിച്ചയാള്‍ക്ക് നേര്‍ സഹോദരന്റെ പുത്രനല്ലാതെ മറ്റ് അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍

 

ബാക്കി

 

മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി

 

തുല്യമായി

 

മരിച്ചയാള്‍ക്ക് ഒന്നിലധികം നേര്‍ സഹോദരന്റെ പുത്രന്‍മാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും 

 

Feedback