ഭര്‍ത്താവ്
ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച വിവാഹിതനായിട്ടുള്ള ഭര്‍ത്താവ്.
ഭര്‍ത്താവ് പ്രഥമ ഓഹരിക്കാരനാണ്. ഭര്‍ത്താവിനെ അനന്തരമെടുക്കുന്നതില്‍ നിന്ന് ആരും തടയുകയില്ല.
ഭര്‍ത്താവിന് നിശ്ചിത ഓഹരിക്കാരന്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
ഭാര്യ ഒന്നാമത്തെയോ രണ്ടാമത്തെയോ വിവാഹ മോചനം കഴിഞ്ഞ് ഇദ്ദ ആചരിക്കുന്ന കാലയളവിലാണു മരണപ്പെട്ടതെങ്കില്‍ ഭര്‍ത്താവിനു അനന്തരാവകാശം ലഭിക്കുന്നതാണ്.
• മരിച്ചയാളുടെ ഭര്‍ത്താവ് അവരുടെ അനന്തരാവകാശം ലഭിക്കാന്‍ അര്‍ഹതയുള്ള ബന്ധു കൂടിയാണെങ്കില്‍ ഭര്‍ത്താവിനുള്ള ഓഹരിക്കു പുറമെ ആ ബന്ധുവിനുള്ള ഓഹരി കൂടി ലഭിക്കുന്നതാണ്.
1/2 |
മരിച്ചയാള്‍ക്ക് സന്താനങ്ങളോ പുത്രന്‍മാരുടെ സന്താനങ്ങളോ അല്ലെങ്കില്‍ പുത്രന്‍മാരുടെ പുത്രന്‍മാരുടെ സന്താനങ്ങളോ ഇല്ലെങ്കില്‍ |
1/4 |
മരിച്ചയാള്‍ക്ക് മേല്‍പറഞ്ഞവര്‍ ഉണ്ടെങ്കില്‍ |
1/2 + ബാക്കി |
മറ്റു അവകാശികള്‍ ആരുമില്ലെങ്കിലും ഭര്‍ത്താക്കന്‍മാര്‍ രക്ത ബന്ധമുള്ളവരല്ല എന്ന കാരണത്താല്‍ ഭുരിപക്ഷം പണ്ഡിതന്‍മാരും ഭര്‍ത്താക്കന്‍മാര്‍ക്ക് റദ്ദ് ( അവരുടെ അവകാശം കഴിച്ച് ബാക്കി) അനുവ ദിക്കുന്നില്ല. എന്നാല്‍ നിശ്ചിത ഓഹരിക്കാര്‍ എന്ന നിലയില്‍ ഉസ്മാന്‍ (റ) ഇവരെ റദ്ദിനു പരിഗണിക്കുന്നു. . |
ഭാര്യ
ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് വിവാഹിതയായിട്ടുള്ള ഭാര്യ.
ഭാര്യയ്ക്ക് നിശ്ചിത ഓഹരിക്കാരി എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
ഭാര്യ പ്രഥമ ഓഹരിക്കാരിയാണ്. ഭാര്യയെ അനന്തരമെടുക്കുന്നതില്‍ നിന്ന് ആരും തടയുകയില്ല.
മരണപെട്ട വ്യക്തി തന്റെ ഭാര്യയെ ഒന്നാമത്തെയോ രണ്ടാമത്തെയോ വിവാഹമോചനം നടത്തിയ ശേഷം അവളുടെ ഇദ്ദ കാലത്താണ് മരണപ്പെട്ടതെങ്കില്‍ ഭാര്യക്ക് അനന്തരാവകാശം ലഭിക്കുന്നതാണ്.
1/4 |
മരിച്ചയാള്‍ക്ക് സന്താനങ്ങളോ പുത്രന്‍മാരുടെ സന്താനങ്ങളോ പുത്രന്‍മാരുടെ പുത്രന്‍മാരുടെ സന്താനങ്ങളോ ഇല്ലെങ്കില്‍ |
1/8 |
മരിച്ചയാള്‍ക്ക് മേല്‍പറഞ്ഞവര്‍ ഉണ്ടെങ്കില്‍ |
1/4 + ബാക്കി |
മറ്റു അവകാശികള്‍ ആരുമില്ലെങ്കിലും ഭാര്യമാര്‍ രക്ത ബന്ധമുള്ളവരല്ല എന്ന കാരണത്താല്‍ ഭുരിപക്ഷം പണ്ഡിതന്‍മാരും ഭാര്യമാര്‍ക്ക് റദ്ദ് (അവരുടെ അവകാശം കഴിച്ച് ബാക്കി) അനുവദിക്കുന്നില്ല. എന്നാല്‍ നിശ്ചിത ഓഹരിക്കാര്‍ എന്ന നിലയില്‍ ഉസ്മാന്‍(റ) ഇവരെ റദ്ദിനു പരിഗണിക്കുന്നു. |